പാലക്കാട് :സന്ദീപ് വാര്യർക്കെതിരായി നൽകിയ പത്രപ്പരസ്യം സിപിഎമ്മിന് ബൂമാറാങ്ങായി തിരിച്ചടിച്ചുവെന്ന് ഷാഫി പറമ്പിൽ എംപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചില സിപിഎം പ്രവർത്തകർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ ആ പാർട്ടിയിലെ സാധാരണ പ്രവർത്തകർക്കും ഘടകകക്ഷികൾക്കും പോലും അംഗീകരിക്കാനാവാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
'സന്ദീപ് വാര്യർക്കെതിരായ പരസ്യം സിപിഎമ്മിന് ബൂമറാങ്ങായി'; ഷാഫി പറമ്പിൽ - SHAFI PARAMBIL ON SANDEEP VARIER AD
തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചില സിപിഎം പ്രവർത്തകർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ ആ പാർട്ടിയിലെ സാധാരണ പ്രവർത്തകർക്ക് പോലും അംഗീകരിക്കാനാവാത്ത അവസ്ഥയാണെന്ന് ഷാഫി പറമ്പിൽ എംപി.
Published : Nov 20, 2024, 1:10 PM IST
'ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന തോന്നൽ ജനങ്ങളിൽ ശക്തമായതിൻ്റെ പ്രതിഫലനം വോട്ടെടുപ്പിൽ വ്യക്തമാണ്. തെരഞ്ഞെടുപ്പിൽ പയറ്റിയ കുതന്ത്രങ്ങളെല്ലാം ബൂമറാങ്ങായി സിപിഎമ്മിന് തിരിച്ചടിച്ച അനുഭവമാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. അതിൽ ഒടുവിലത്തേതാണ് പരസ്യ വിവാദം. ആർഎസ്എസുമായി സമരസപ്പെടുന്ന മനസല്ല സന്ദീപ് വാര്യരുടേത് എന്ന് ആദ്യം പറഞ്ഞത് എകെ ബാലനാണ്.
സന്ദീപിനു മുന്നിൽ വാതിൽ കൊട്ടിയടക്കരുത് എന്നാണ് എംബി രാജേഷ് പറഞ്ഞത്. ബിജെപിയെ സഹായിക്കാനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നതെന്ന തോന്നൽ ആ പാർട്ടിയുടെ അണികൾക്കിടയിലുണ്ട്. ഘടകകക്ഷി നേതാക്കളും ആ വികാരം പങ്കുവയ്ക്കുന്നു. അതിൻ്റെ പ്രതിഫലനം വോട്ടെടുപ്പിൽ കാണുന്നുണ്ട്. അഞ്ചക്ക ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കും' -ഷാഫി പറമ്പിൽ പറഞ്ഞു.
Also Read:സന്ദീപ് വാര്യർക്കെതിരായ സിപിഎമ്മിന്‍റെ പരസ്യം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയില്ല