കേരളം

kerala

ETV Bharat / state

പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; 49 കാരന് മൂന്ന് വർഷം തടവ് - തിരുവനന്തപുരത്ത് ലൈംഗികാതിക്രമ കേസ്

തിരുവനന്തപുരത്ത് പതിനേഴുകാരിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

Sexual assault case  accused was sentenced  കോടതി ശിക്ഷാ വിധി  തിരുവനന്തപുരത്ത് ലൈംഗികാതിക്രമ കേസ്  student Sexual assault case
പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; 49 കാരന് മൂന്ന് വർഷം തടവ്

By ETV Bharat Kerala Team

Published : Feb 20, 2024, 5:54 PM IST

തിരുവനന്തപുരം: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മണക്കാട് സ്വദേശിയായ 49 കാരനെയാണ് ജഡ്‌ജി ആർ.രേഖ ശിക്ഷിച്ചത്.

2022 ഏപ്രിൽ പത്തിനായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രതി കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുമായിരുന്നു. സംഭവ ദിവസം പരീക്ഷയോട് അനുബന്ധിച്ച് കുട്ടി വീട്ടിനകത്തിരുന്ന് പഠിക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ പ്രതി കുട്ടിയെ വിളിച്ചു. ഇത് കേട്ട് കുട്ടി ജനലിൽ കൂടി നോക്കിയപ്പോൾ പ്രതി തൻ്റെ മുണ്ട് പൊക്കി കാണിച്ച് അശ്ലീല വാക്കുകൾ പറഞ്ഞു.

ഈ സമയം കുട്ടിയുടെ അമ്മൂമ്മയും അയൽവാസിയും ഉണ്ടായിരുന്നു. അമ്മുമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് പ്രതി പോയത്. പല തവണ കുട്ടി വീട്ടിൽ വരുന്ന വഴിക്ക് പ്രതി മദ്യ ലഹരിയിൽ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്നാണ് പ്രോസിക്യൂഷൻ കേസ്. പിഴ തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴ തുക ലഭിച്ചാൽ കുട്ടിക്ക് നൽകണം എന്ന് വിധിയിൽ പറയുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ , അഡ്വ. അഖിലേഷ് ആർ വൈ എന്നിവർ ഹാജരായി. ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ് ഐ ആർ.ജി.ഹരിലാൽ ആണ് കേസിൻ്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ പതിനൊന്ന് സാക്ഷികളെ വിസ്‌തരിക്കുകയും പതിനൊന്ന് രേഖകളും ഹാജരാക്കി.

ABOUT THE AUTHOR

...view details