ഇടുക്കി :കൊച്ചി ധനുഷ്‌കോടി ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തില്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന പ്രവണതയില്‍ നിന്നും വനംവകുപ്പ് പിന്‍മാറുകയാണ് വേണ്ടതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളില്‍. കോടതി വിധിയോടെ, ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തടസങ്ങള്‍ മാറിയിരിക്കുന്നു. എന്നാല്‍ വനംവകുപ്പ് ഇക്കാര്യത്തില്‍ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുമോയെന്ന സംശയം തങ്ങള്‍ക്കുണ്ടെന്നും സണ്ണി പൈമ്പിള്ളില്‍ അടിമാലിയില്‍ പറഞ്ഞു.
റോഡ് വികസനത്തില്‍ വനം വകുപ്പ് തടസം നില്‍ക്കരുത് : വ്യാപാരി വ്യവസായി ഏകോപന സമിതി - KOCHI DHANUSHKODI NATIONAL HIGHWAY DEVELOPMENT - KOCHI DHANUSHKODI NATIONAL HIGHWAY DEVELOPMENT
കോടതി വിധി വന്നതോടെ കൊച്ചി ധനുഷ്‌കോടി ദേശീയപാത നിര്‍മ്മാണത്തിലുള്ള തടസങ്ങള്‍ മാറിയെന്നും വനംവകുപ്പ് അപ്പീലുമായി കോടതിയെ സമീപിച്ച് ഇനി തടസം സൃഷ്‌ടിക്കരുതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളില്‍
സണ്ണി പൈമ്പിള്ളില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു (ETV Bharat)
Published : Jun 6, 2024, 5:05 PM IST
റോഡ് വികസനത്തില്‍ വനം വകുപ്പാണ് തടസമായി നില്‍ക്കുന്നത്. കോടതി വിധിക്കെതിരെ അപ്പീലിന് പോകാതെ വനം വകുപ്പും ഗവണ്‍മെന്‍റും റോഡ് വികസനത്തിനായി നിരുപാധികം സ്ഥലം വിട്ടുനല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേവികുളം എഎല്‍എയും എംഎം മണി അടക്കമുള്ള ഭരണപക്ഷത്തുള്ള മുഴുവന്‍ പേരും ഗവണ്‍മെന്‍റില്‍ സമ്മര്‍ദം ചെലുത്തി ഒരു കാരണവശാലും അപ്പീലിന് പോകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.