കേരളം

kerala

ETV Bharat / state

നെല്ലുകയറ്റി വന്ന വള്ളം മറിഞ്ഞു; വള്ളത്തിന്‍റെ ഒരുഭാഗം തകര്‍ന്നു, ലക്ഷങ്ങളുടെ നഷ്‌ടം - Boat Accident in Nedumudi - BOAT ACCIDENT IN NEDUMUDI

നെല്ല് വെള്ളത്തില്‍ നിന്നു വീണ്ടെടുക്കന്നതു ദുഷ്‌കരമായ പ്രവര്‍ത്തിയാണെന്നും ഏകദേശം ഒരു ലക്ഷം രൂപയോളം ഇതിനു ചെലവാകുമെന്നും റൈസ്‌ മില്‍ ഉടമകള്‍ പറയുന്നു.

RICE BOAT ACCIDENT  NEDUMUDI  ALAPPUZHA  ACCIDENT
Rice Boat Accident in Nedumudi Alappuzha

By ETV Bharat Kerala Team

Published : Mar 21, 2024, 6:37 PM IST

ആലപ്പുഴ: നെടുമുടിയിലെ മാര്‍ത്താണ്ഡം കായലില്‍ ബോട്ട് അപകടം. നെല്ലുകയറ്റി വന്ന വള്ളം മറ്റൊരു വള്ളവുമായി കൂട്ടിയിടിച്ചു. 264 ക്വിന്‍റല്‍ നെല്ല് വെള്ളത്തില്‍ മുങ്ങി. ബുധനാഴ്‌ച (20-03-2024) രാത്രിയോടെയാണ് സംഭവം നടന്നത്.

കാലടി ക്രിസ്റ്റി റൈസ്‌മില്ലിന്‍റെ വള്ളമാണ് അപകടത്തില്‍പ്പെട്ട് മുങ്ങിയത്. മാര്‍ത്താണ്ഡം കായലില്‍ നിന്നും നെല്ലുമായി വന്ന വള്ളത്തില്‍ ലോഡില്ലാത്ത എതിരേ വന്ന വള്ളം വന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്നു വള്ളത്തിന്‍റെ ഒരുഭാഗം തകര്‍ന്നു. നെല്ലും വള്ളവും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. അപകട സമയത്ത് വള്ളത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരുക്കില്ല (Rice Boat Accident in Nedumudi Alappuzha).

നെല്ല് വെള്ളത്തില്‍ നിന്നു വീണ്ടെടുക്കുന്നതു ദുഷ്‌കരമായ പ്രവര്‍ത്തിയാണെന്നും ഏകദേശം ഒരു ലക്ഷം രൂപയോളം ഇതിനു ചെലവാകുമെന്നും റൈസ്‌ മില്‍ ഉടമകള്‍ പറയുന്നു.

ABOUT THE AUTHOR

...view details