കേരളം

kerala

ETV Bharat / state

'പുറത്ത് കാണുന്നതല്ല അയാളുടെ യഥാര്‍ഥ മുഖം' സിദ്ദിഖിനെതിരെ ആരോപണവുമായി നടി - Sexual Assault Against Siddique - SEXUAL ASSAULT AGAINST SIDDIQUE

ലൈംഗികാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി യുവ നടി. മുതര്‍ന്ന നടന്‍ സിദ്ദിഖിനെതിരെയാണ് യുവ നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാനസികവും ശാരീരികവുമായി തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

ACTOR SIDDIQUE  SEXUAL ASSAULT IN MALAYALA CINEMA  HEMA COMMITTEE REPORT  നടൻ സിദ്ദിഖ്
File Photo Of Actor Siddiqu (ETV Bharat)

By ETV Bharat Kerala Team

Published : Aug 25, 2024, 7:25 AM IST

തൃശൂർ:മുതിര്‍ന്നനടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കടുത്ത ആരോപണവുമായി യുവ നടി രംഗത്ത്. ശാരീരികവും മാനസികവുമായി നടന്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് യുവ നടിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ സിദ്ദിഖ് പുറത്ത് കാണിക്കുന്ന മുഖമല്ല അയാളുടെ യഥാര്‍ഥ മുഖമെന്നും നടി പറഞ്ഞു.

ഒരു സിനിമ ചർച്ച ചെയ്യാൻ എന്ന് പറഞ്ഞ് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി ആക്രമിക്കുകയായിരുന്നു എന്ന് നടി പറഞ്ഞു. സംഭവത്തില്‍ കടുത്ത മാനസികമായ ആഘാതമുണ്ടായെന്നും നടി വെളിപ്പെടുത്തി. ഇത് പ്രൊഫഷണൽ ജീവിതത്തെ ബാധിച്ചു. സിദ്ദിഖ് ഒരു കുറ്റവാളിയാണെന്നും നടി പറഞ്ഞു.

തനിക്ക് 21 വയസുളളപ്പോഴാണ് ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടാകുന്നത്. ആ പ്രായത്തിൽ കഴിയുന്ന രീതിയിൽ പ്രതികരിച്ചെന്നും നടി പറഞ്ഞു. എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് സിദ്ദിഖ് പറഞ്ഞു. പിന്നീട് അവിടെ നിന്ന് ഓടി ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു എന്നും നടി പറഞ്ഞു.

സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ ഒരു സംവിധാനവും തനിക്കൊപ്പം നിന്നില്ലെന്നും നടി കുറ്റപ്പെടുത്തി. ആക്രമണത്തിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ സിദ്ദിഖ് പെരുമാറി. ഇതൊരു സാധാരണ സംഭവം എന്ന രീതിയിലാണ് എല്ലാവരും കണ്ടത് എന്നും നടി പറഞ്ഞു.

Also Read:ബംഗാളി നടിയുടെ വെളിപ്പെടുത്തല്‍, സംവിധായകന്‍ രഞ്ജിത്തിന്‍റെ രാജിക്കായി മുറവിളി

ABOUT THE AUTHOR

...view details