കേരളം

kerala

ETV Bharat / state

റേഷൻ മേഖലയോട് അവഗണനയെന്ന് ആരോപണം; സമരം പ്രഖ്യാപിച്ച് വ്യാപാരികള്‍ - RATION TRADERS STRIKE ON JULY - RATION TRADERS STRIKE ON JULY

വേതന പാക്കേജ് കാലാനുസൃതമായി പരിഹരിക്കുക, കെ ടി പി ഡി എസ് നിയമാവലിയിൽ വ്യാപാരികളുടെ ആവശ്യങ്ങൾ കൂടി അംഗീകരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് റേഷന്‍ വ്യാപാരികള്‍ സമരം നടത്തുന്നത്.

റേഷൻ വ്യാപാരി സമരം  RATION COORDINATION COMMITTEE  KERALA RATION TRADERS STRIKE  KERALA NEWS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 21, 2024, 12:33 PM IST

ടി മുഹമ്മദലി ഇടിവി ഭാരതിനോട് സംസാരിച്ചപ്പോൾ (ETV Bharat)

കോഴിക്കോട്:സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ നേതൃത്വത്തിൽ 48 മണിക്കൂർ രാപ്പകൽ സമരം ജൂലൈ 8 ,9 തീയതികളിൽ നടക്കും. തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സമരം നടക്കുക.

വേതന പാക്കേജ് കാലാനുസൃതമായി പരിഹരിക്കുക, കെ ടി പി ഡി എസ് നിയമാവലിയിൽ വ്യാപാരികളുടെ ആവശ്യങ്ങൾ കൂടി അംഗീകരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് റേഷൻ വ്യാപാരികളുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്.

ജൂലൈ 8, 9 തീയതികളിൽ കടകൾ അടച്ചുകൊണ്ട് രാപ്പകൽ സമരമാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നടത്തുന്നത്. സംയുക്ത റേഷൻ കോഡിനേഷൻ സമിതിയുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്തെ മറ്റ് എല്ലാ മേഖലകളിലും സർക്കാർ കൃത്യമായ വേതനവും പരിഷ്‌കരണ നടപടികളും വരുത്തുമ്പോൾ റേഷൻ മേഖലയെ മാത്രമാണ് ഇത്തരത്തിൽ അവഗണിക്കുന്നത് എന്നാണ് റേഷൻ വ്യാപാരികളുടെ പരാതി.

നിരവധിതവണ മുഖ്യമന്ത്രിക്കും ഭക്ഷ്യ മന്ത്രിക്കും ധനവകുപ്പ് മന്ത്രിക്കും പരാതികൾ നൽകിയിട്ടും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടാവാത്തതാണ് റേഷൻ വ്യാപാരികളെ സമരത്തിലേക്ക് നയിച്ചത്. നേരത്തെ റേഷൻ വ്യാപാരികളുടെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടത്തിയെങ്കിലും അതിലും സർക്കാർ കണ്ണു തുറന്നിട്ടില്ല. ഇത്തവണ റേഷൻ വ്യാപാരികളുടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കടുത്ത സമരവുമായി മുന്നോട്ടു പോകുമെന്നാണ് റേഷൻ വ്യാപാരികളുടെ മുന്നറിയിപ്പ്.

Also Read:കാത്തിരിന്നിട്ടും പാലമില്ല: കാട്ടാറിന് അക്കരെയെത്താന്‍ ഈറ്റയുടെ തൂക്കുപാലം മാത്രം, ദുരിതം പേറി കള്ളക്കൂട്ടികുടി

ABOUT THE AUTHOR

...view details