തിരുവനന്തപുരം: റേഷൻ കാർഡ് മസ്‌റ്ററിങ്ങിന്‍റെ അവസാന തിയ്യതി വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് നീട്ടിയ തിയ്യതി. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്‌റ്ററിങിനുള്ള സമയ പരിധി നേരത്തെ നവംബര്‍ അഞ്ചുവരെ നീട്ടിയിരുന്നു. ഇതാണിപ്പോള്‍ നവംബര്‍ 30 വരെ തുടരുമെന്ന് മന്ത്രി അറിയിച്ചത്.
മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്‌റ്ററിംങ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. അതേസമയം സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാര്‍ഡ് ഉടമകളുടെ മസ്‌റ്ററിങ് 85 ശതമാനവും പൂര്‍ത്തിയായതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിൽ പറഞ്ഞു. ഇതോടെ ഏറ്റവും കൂടുതൽ റേഷൻ കാര്‍ഡ് ഉടമകള്‍ മസ്‌റ്ററിങ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറി.
100 ശതമാനം മസ്‌റ്ററിങ് പൂര്‍ത്തിയാക്കുന്നതിനായാണ് നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചത്. ആദ്യഘട്ടത്തിൽ അപ്‌ഡേഷന്‍ ചെയ്യാൻ കഴിയാത്തവർക്കായി ഐറിസ് സ്‌കാനർ ഉപയോഗിക്കും. മേരാ കെവൈസി ആപ്പിന്‍റെ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. നവംബർ 11 മുതൽ ഈ ആപ്പിലൂടെ മസ്‌റ്ററിങ് ചെയ്യാനുള്ള സൗകര്യം ഒരുക്കാനാണ് ഉദേശിക്കുന്നത്. ഇത്തരത്തിൽ നവംബര്‍ 30 നുള്ളിൽ 100 ശതമാനം ഗുണഭോക്താക്കളുടെയും മസ്‌റ്ററിങ് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക