കേരളം

kerala

ETV Bharat / state

രണ്‍ജിത്ത് ശ്രീനിവാസൻ കൊലക്കേസ്, ജഡ്‌ജിക്ക് ഭീഷണി: 4 പേർ അറസ്റ്റിൽ - രണ്‍ജിത്ത് ശ്രീനിവാസൻ

ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ വിധി പറഞ്ഞതിന്‍റെ പേരിലാണ് ജഡ്‌ജിക്കെതിരെ ഭീഷണി പോസ്റ്റുകൾ ഉണ്ടായത്. അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. നാല് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്‌തത്.

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Feb 2, 2024, 1:12 PM IST

ആലപ്പുഴ :രണ്‍ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ വിധി പറഞ്ഞ ജഡ്‌ജിയെ സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്‌ജി വിജി ശ്രീദേവിക്കെതിരെയാണ് വിവിധ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ ഭീഷണിയുണ്ടായത്.

ജഡ്‌ജിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആകെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും നാല് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്‌തതായും ആലപ്പുഴ ജില്ല പൊലീസ് മേധാവി വ്യാഴാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. (Four People Arrested, For Threatening Judge After Murder Case Verdict) നാല് കേസുകൾ ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലും ഒരു കേസ് രജിസ്റ്റർ ചെയ്‌തത് പുന്നപ്ര പൊലീസ് സ്‌റ്റേഷനിലുമായാണ്. കേസിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഓൺലൈൻ ഭീഷണിയുടെ ഗൗരവം കണക്കിലെടുത്ത് ജഡ്‌ജിയുടെ സുരക്ഷ വർധിപ്പിച്ചു.

ജഡ്‌ജിയെ ഭീഷണിപ്പെടുത്തിയ കേസില്‍ മണ്ണച്ചേരി സ്വദേശി നസീർമോൻ (47), മംഗലപുരം സ്വദേശി റാഫി (38), ആലപ്പുഴ സ്വദേശി നവാസ് നൈന (42), അമ്പലപ്പുഴ സ്വദേശി ഷാജഹാൻ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.

Also read :രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസ് ; ജഡ്‌ജിക്കെതിരെ ഭീഷണി മുഴക്കിയ രണ്ടുപേര്‍ കസ്‌റ്റഡിയില്‍

(Ranjith Sreenivasan Murder ) രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുള്ള 15 പേർക്ക് കോടതി ചൊവ്വാഴ്‌ച (30-01-2024) വധശിക്ഷ വിധിച്ചിരുന്നു. തൊട്ടുപിന്നാലെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ജഡ്‌ജിയെ വാക്കാൽ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ പോസ്‌റ്റുകൾ വിവിധ അക്കൗണ്ടുകളിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു.

2021 ഡിസംബർ 19നാണ് അഭിഭാഷകനും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രണ്‍ജിത്ത് ശ്രീനിവാസൻ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വെച്ച് അതിക്രൂരമായി കൊലപ്പെട്ടത്. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. രണ്‍ജിത്തിന്‍റെ അമ്മയും ഭാര്യയും മക്കളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. (Ranjith Sreenivasan Case Verdict) പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ടശേഷമാണ് ശിക്ഷവിധി.

Also read : രൺജിത് ശ്രീനിവാസൻ കൊലക്കേസ്‌ : 15 പ്രതികൾക്കും വധശിക്ഷ

ABOUT THE AUTHOR

...view details