തിരുവനന്തപുരം: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴ ലഭിക്കുന്ന വയനാട്ടില്‍ ഇന്ന് (ജൂലൈ 17) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
സംസ്ഥാനത്ത് കനത്ത മഴ: വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു - WEATHER UPDATES IN KERALA - WEATHER UPDATES IN KERALA
സംസ്ഥാനത്തെ 14 ജില്ലകളിലും മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാലിടങ്ങളില്‍ യെല്ലോ അലര്‍ട്ടും വയനാട്ടില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.
Representative Image (ETV Bharat)
Published : Jul 17, 2024, 7:02 PM IST
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Also Read:കോഴിക്കോട് വെള്ളപ്പൊക്കദുരിതം തുടരുന്നു; വ്യാപക നാശനഷ്‌ടം