കേരളം

kerala

ETV Bharat / state

യാതൊരു ക്ലേശവും അനുഭവിക്കാത്തയാളാണ് പത്മജ, കൂടുമാറ്റം കോണ്‍ഗ്രസിനൊരു പാഠം : രാഹുല്‍ മാങ്കൂട്ടത്തില്‍ - Rahul Mamkootathil About Padmaja

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള പത്മജയുടെ ചുവടുമാറ്റത്തില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ഡയറ്റിന് വേണ്ടിയല്ലാതെ പട്ടിണി കിടന്നിട്ടില്ലാത്തയാളാണ് പത്മജയെന്നും കുറ്റപ്പെടുത്തല്‍. പരാതിക്കാരിയായ ഒരാള്‍ പോയെന്ന് മാത്രമേയുള്ളൂവെന്ന് ടി.സിദ്ദിഖ്.

Rahul Mamkootathil  Padmaja Join To BJP  പത്മജ വേണുഗോപാല്‍  രാഹുൽ മാങ്കൂട്ടത്തില്‍
Youth Congress Leader Rahul Mamkootathil About Padmaja's BJP Joining

By ETV Bharat Kerala Team

Published : Mar 8, 2024, 4:15 PM IST

തിരുവനന്തപുരം : പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനം കോൺഗ്രസ് നേതൃത്വത്തിനുള്ള പാഠമാണെന്ന വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. യാതൊരു ക്ലേശവും അനുഭവിക്കാത്ത ആളാണ് പത്മജ. ഡയറ്റിന് വേണ്ടി പട്ടിണി കിടന്നതല്ലാതെ നിരാഹാര സമരം കിടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

ഒരു വനിത പ്രവർത്തകയ്ക്ക് വേണ്ടി പോലും ശബ്‌ദമുയര്‍ത്താത്ത ആളാണ്. പത്മജയെ പോലുള്ള ആളുകൾ പോകുമ്പോൾ നേതൃത്വം കൂടി പാഠം പഠിക്കണമെന്നും രാഹുല്‍ പറഞ്ഞു. ഏറ്റവും ഒടുവിലെ രാഷ്ട്രീയകാര്യ സമിതിയിൽ പോലും പത്മജ അംഗമായിരുന്നു.

ജീവിതത്തിൽ ക്ലേശം ഇല്ലാത്ത ആളുകളെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അവർക്ക് പാർട്ടി വിടാൻ പ്രത്യേകിച്ച് സമയം ഒന്നും വേണ്ട എന്ന പാഠം നേതൃത്വം കൂടി പഠിക്കണം. നേതൃത്വത്തിന് കൂടി വീണ്ടുവിചാരം ഉണ്ടാവാൻ നല്ലതാണ് ഈ കൂടുമാറ്റമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

പത്മജ പോയതോടെ കേരളത്തിലെ കോൺഗ്രസിന്‍റെ മുകൾ തലയിൽ നിന്നും പരാതി ഉന്നയിക്കുന്ന ഒരാൾ പോയി, അത്രയേയുള്ളൂവെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി സിദ്ദിഖ് പറഞ്ഞു. മാളികപ്പുറത്ത് ഇരിക്കുന്നവരും ആനപ്പുറത്ത് ഇരിക്കുന്നവരും അല്ല പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details