കേരളം

kerala

ETV Bharat / state

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി - QUESTION PAPER LEAK CASE LATEST

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. അന്വേഷണത്തോട് സഹകരിക്കുമെന്ന് പ്രതിഭാഗം.

MS SOLUTIONS CEO MUHAMMED SHUHAIB  QUESTION PAPER LEAK CASE KOZHIKODE  QUESTION PAPER LEAK YOUTUBE  ചോദ്യപേപ്പര്‍ ചോര്‍ച്ച
MS Solution YouTube Channel CEO (Screengrab from MS Solution YouTube Video)

By ETV Bharat Kerala Team

Published : 18 hours ago

കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചോദ്യപേപ്പർ ചോർച്ചയിൽ ഗൂഢാലോചയുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് പ്രോസിക്യൂഷൻ വാദം.

അതേ സമയം മറ്റൊരു ഓൺലൈൻ സ്ഥാപനത്തിലെ അധ്യാപകൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസെടുത്തതെന്നും അതിന് കസ്റ്റഡി ആവശ്യമില്ലെന്നും ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഷുഹൈബിന്‍റെ നീക്കം. ഷുഹൈബിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യചെയ്യാനുള്ള നീക്കം ക്രൈംബ്രാഞ്ചും തുടരുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. പ്രെഡിക്ഷന്‍ എന്ന നിലയില്‍ യൂട്യൂബ് ചാനലുകള്‍ ചോദ്യപേപ്പര്‍ പുറത്തുവിടുകയായിരുന്നു. എംഎസ് സൊല്യൂഷന്‍സ്, എഡ്യുപോര്‍ട്ട് എന്നീ ചാനലുകളില്‍ വന്ന ചോദ്യങ്ങള്‍ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി 90 ശതമാനം സാമ്യം കണ്ടെത്തുകയായിരുന്നു പിന്നാലെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച എന്ന പരാതി ഉയര്‍ന്നത്.

സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന് ക്രൈംബാഞ്ച് നോട്ടിസ് നല്‍കിയിരുന്നു. കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് നീക്കം. ഷുഹൈബിന്‍റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയിൽ ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും കണ്ടെടുക്കുകയും ചെയ്‌തിരുന്നു.

Also Read: ചോദ്യപേപ്പർ ചോർച്ച: 'എംഎസ് സൊല്യൂഷന്‍സിനെ തൊട്ടാൽ കൈവെട്ടുമെന്ന് കമൻ്റുകൾ, ഇത് സമൂഹത്തോടുള്ള വെല്ലുവിളി': വിദ്യാഭ്യാസ മന്ത്രി

ABOUT THE AUTHOR

...view details