കേരളം

kerala

ETV Bharat / state

പൊലീസ് എതിര്‍ത്തു; പിവി അന്‍വറിന് 'തോക്കില്ല', കോടതിയെ സമീപിക്കുമെന്ന് എംഎല്‍എ - PV ANWAR PISTOL REQUEST REJECTED

പിവി അന്‍വറിന് തോക്ക് നിരസിച്ച് ജില്ല കലക്‌ടര്‍. പൊലീസ് റിപ്പോര്‍ട്ട് തനിക്കെതിരായെന്ന് എംഎല്‍എ. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും പ്രതികരണം.

PV ANWAR AGAINST TO POLICE  പിവി അൻവര്‍ തോക്ക് അപേക്ഷ  POLICE REPORT AGAINST PV ANWAR  പിവി അന്‍വറിന് തോക്ക് നിരസിച്ചു
PV Anwar (ETV B)

By ETV Bharat Kerala Team

Published : Dec 31, 2024, 9:46 PM IST

മലപ്പുറം:പിവി അൻവർ എംഎൽഎയ്ക്ക് തോക്ക് ലഭിക്കില്ല. തോക്കിനായുള്ള എംഎല്‍എയുടെ അപേക്ഷ ജില്ലാ കലക്‌ടർ നിരസിച്ചു. കോടതിയിൽ പോകാനാണ് പിവി അൻവറിന്‍റെ തീരുമാനം. തോക്ക് ലൈസൻസ് നൽകുന്നതിനെ എതിർത്ത് കൊണ്ട് പൊലീസ് റിപ്പോർട്ട്‌ നല്‍കിയിരുന്നു. കലാപഹ്വനം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് തോക്ക് നിരസിക്കപ്പെട്ടത്.

സംഭവത്തില്‍ പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തി. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പി ശശിയുടെ ആവശ്യ പ്രകാരമാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് എൻഒസി നിരസിച്ചതില്‍ ഹൈക്കോടതിയെ സമീപിക്കും. അടിസ്ഥാന രഹിതമായി ധാരാളം എഫ്‌ഐആര്‍ തനിക്കെതിരെ ഉണ്ട്. ദുരുദ്ദേശകരമായാണ് പൊലീസ് പെരുമാറുന്നതെന്നും അൻവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിവി അന്‍വര്‍ മാധ്യമങ്ങളോട്. (ETV Bharat)

തനിക്ക് നിലവിലുള്ള പൊലീസ് സുരക്ഷയും ഗണ്‍മാൻമാരെയും ഏത് നിമിഷവും പിൻവലിച്ചേക്കാം. സുരക്ഷയെ മുൻ നിര്‍ത്തിയാണ് തോക്കിനായി അപേക്ഷ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കലാപാഹ്വാനം നടത്തി എന്നതാണ് പൊലീസ് റിപ്പോർട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. റവന്യൂ, ഫോറസ്റ്റ് വകുപ്പുകള്‍ അനുകൂല റിപ്പോർട്ടുകളാണ് നല്‍കിയത്. ഒരു നിലക്കും ലൈസൻസ് കിട്ടരുതെന്നാണ് പി ശശിയുടെ ആവശ്യമെന്നും പിവി അൻവർ കുറ്റപ്പെടുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നാല് മാസം മുമ്പായിരുന്നു തോക്കിനായി അൻവർ അപേക്ഷ നൽകിയത്. എംആർ അജിത്കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നായിരുന്നു അൻവറിൻ്റെ വാദം. എന്നാൽ പൊലീസ് റിപ്പോർട്ട് എതിരായതോടെ ലൈസൻസ് നേടുന്നതിന് ഇനി കോടതി സമീപിക്കേണ്ടിവരും.

Read More:'വരാന്‍ പോകുന്നത് ഫോറസ്‌റ്റ് ഉദ്യോഗസ്ഥനെ തുറിച്ച് നോക്കിയാൽ പോലും കേസ് എടുക്കാവുന്ന സാഹചര്യം'; വനനിയമ ഭേദഗതി ബില്ലിനെതിരെ പിവി അൻവർ

ABOUT THE AUTHOR

...view details