വയനാട്: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തിൽ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം അസാധാരണ തലത്തിലേക്ക്. കൊല്ലപ്പെട്ട പോളിന്‍റെ മൃതദേഹവുമായി രാവിലെ മുതല്‍ തുടരുന്ന പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറി. തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.(poul Death). നിരധനാജ്ഞ നാളെയും തുടരും.
ഇന്ന് രാവിലെ പുല്‍പ്പള്ളിയില്‍ വനംവകുപ്പ് വാഹനം തടഞ്ഞും വാഹനത്തിന് റീത്ത് വെച്ചും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട(protest) പശുവിന്‍റെ ജഡം വനംവകുപ്പ് വാഹനത്തിന് മുകളില്‍ വെച്ചും പ്രതിഷേധം കത്തിപ്പടർന്നപ്പോൾ പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയെത്തിയിരുന്നു. അതിനിടെ കലക്‌ടറുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിന് എത്തിയ എംഎല്‍എമാർക്ക് എതിരെയും പ്രതിഷേധമുണ്ടായി. എംഎല്‍എമാർക്കും പൊലീസിനും എതിരെ കുപ്പികൾ എറിഞ്ഞും കൂക്കിവിളിച്ചുമാണ് പ്രതിഷേധം മറ്റൊരു തലത്തിലേക്ക് വഴിമാറിയത്.
അതിനിടെ പോളിന്‍റെ ഭാര്യയ്ക്ക് താല്‍ക്കാലിക ജോലി നല്‍കാമെന്നും മകളുടെ പഠനം സർക്കാർ ഏറ്റെടുക്കാമെന്നുമുള്ള നിർദ്ദേശം അംഗീകരിച്ചെന്ന വിവരം പുറത്തുവന്നു. (declare144). അതോടൊപ്പം കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാമെന്നും അഞ്ച് ലക്ഷം ഇന്ന് തന്നെ നല്‍കാമെന്നുമുള്ള നിർദ്ദേശത്തിലാണ് മൃതദേഹം പോളിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രതിഷേധക്കാർ തയ്യാറായത്. എന്നാല്‍ പോളിന്‍റെ വീട്ടിലേക്ക് മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞും പ്രതിഷേധമുണ്ടായി.