കേരളം

kerala

ETV Bharat / state

ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവ് - Priest Jailed For 20Years IN POCSO - PRIEST JAILED FOR 20YEARS IN POCSO

ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം തടവ്. പിഴയായി 25,000 രൂപ നൽകണമെന്നും കോടതി പറഞ്ഞു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.

POCSO CASE IN THIRUVANANTHAPURAM  ഏഴ് വയസുകാരനെ പീഡിപ്പിച്ചു  MINOR RAPE CASE THIRUVANANTHAPURAM  പ്രതിക്ക് 20 വർഷം കഠിനതടവ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 30, 2024, 7:28 PM IST

തിരുവനന്തപുരം: ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. തിരുവല്ലം സ്വദേശി ഉണ്ണികുട്ടൻ എന്ന ഉണ്ണികൃഷ്‌ണനെ (24) ആണ് ജഡ്‌ജി ആർ രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 2 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.

2011 ഫെബ്രുവരി 11നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധു ആയ പ്രതിയെ വളർത്തിയതും പൂജാദികർമ്മങ്ങൾ പഠിപ്പിച്ചതും കുട്ടിയുടെ അപ്പൂപ്പൻ ആണ്. അങ്ങനെ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് പ്രതിയെ താമസിപ്പിക്കുകയായിരുന്നു.

പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് പലതവണ ഇരയായി എന്ന് കുട്ടി കോടതിയിൽ മൊഴി നൽകി. പീഡനത്തിൽ ഭയന്ന കുട്ടി ആദ്യം വിവരം പുറത്ത് പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോൾ ബന്ധുവിനോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

പ്രതിയുടെ പ്രവർത്തി സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നൽകുകയാണെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർവൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളെയും 24 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. വഞ്ചിയൂർ പൊലീസ് ഇൻസ്പെക്‌ടർ വിവി ദീപിൻ, എസ്ഐ എം ഉമേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Also Read:കോഴിക്കോട് പത്തു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

ABOUT THE AUTHOR

...view details