കൊല്ലം:സിവില്‍ സ്റ്റേഷന് സമീപത്തെ പോസ്റ്റ് ഓഫിസില്‍ വന്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും കത്തിനശിച്ചു. ആളപായമില്ല. ബുധനാഴ്‌ച (ജൂലൈ 17) പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് ഓഫിസിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിലും ഫയർ ഫോഴ്‌സിലും വിവരമറിയിച്ചു. കൊല്ലം പൊലീസും ചാമക്കടയില്‍ നിന്നുള്ള അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണച്ചു. ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് കണക്കാക്കുന്നത്.