കൊല്ലം : ഒൻപതാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇരുപത്തിയൊന്നുകാരനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു. വിളക്കുടി കാരിയറ യദുവിഹാറിൽ യദുകൃഷ്‌ണൻ (21) ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയുമായി യദുകൃഷ്‌ണൻ പ്രണയത്തിലാവുകയും ജില്ലയുടെ പലഭാഗങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുയും ചെയ്‌തു. തുടർന്നാണ് യദുകൃഷ്‌ണനെ അറസ്റ്റ് ചെയ്‌തത്.