തിരുവനന്തപുരം :സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചയോഗത്തിൽ പ്രതിഷേധവുമായി എംഎസ്എഫ് നേതാവ്. തൊഴിലാളി, യുവജന, വിദ്യാർഥി, മഹിളാ സംഘടനാ പ്രതിനിധികളുമായി ചേർന്ന യോഗത്തിൽ മലപ്പുറം സീറ്റ് വിഷയത്തിലാണ് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ പ്രതിഷേധിച്ചത്. ടി ഷർട്ട് ഉയർത്തി കാട്ടിയായിരുന്നു നൗഫലിന്റെ പ്രതിഷേധം.
'4,5530 സീറ്റ് മലബാറിന്റെ അവകാശമാണ്, മലബാർ കേരളത്തിലാണ്' എന്നെഴുതിയ ടി ഷർട്ടാണ് യോഗത്തിൽ നൗഫൽ ഉയർത്തിക്കാട്ടിയത്. പ്രതിഷേധം ആരംഭിച്ചതോടെ നൗഫലിനെ പൊലീസ് യോഗം നടക്കുന്ന ഹാളിൽ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ ഹാളിന് പുറത്തും നൗഫൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.