മലപ്പുറം: ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പികെ ബഷീർ എംഎൽഎ. പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഖാസിയാവാൻ യോഗ്യതയില്ലെന്ന ഉമർ ഫൈസി മുക്കത്തിന്‍റെ പരോക്ഷ വിമർശനത്തിനെതിരെയാണ് പികെ ബഷീർ എംഎൽഎ രൂക്ഷ വിമർശനം നടത്തിയത്.
ഇസ്‍ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് സാദിഖലി തങ്ങള്‍ ഖാസിയായത് എന്നായിരുന്നു ഉമർ ഫൈസിയുടെ വിമർശനം. മതഗ്രന്ഥങ്ങളിൽ നിന്നും നിയമങ്ങള്‍ കണ്ടുപിടിക്കാൻ പറ്റിയവരാവണം ഈ സ്ഥാനത്തെത്തേണ്ടത്. വിവരമില്ലാത്തവരെ ഈ സ്ഥാനത്തെത്തിക്കാനും ആളുകളുണ്ട് എന്നും കൂട്ടത്തിലുള്ള കുറെ ആളുകള്‍ അതിന് കൂട്ടു നില്‍ക്കുന്നു' എന്നും ഉമർ ഫൈസി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക