എറണാകുളം :പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പതിനാല് പ്രതികളുടെ ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുക. കൊച്ചി സിബിഐ കോടതിയാണ് വിചാരണ പൂർത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതന്നത്.
പത്ത് പ്രതികളെ കോടതി കുറ്റവിമുക്തരാക്കായിരുന്നു. മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമന്‍, എ പീതാംബരന്‍, സജി സി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍ കുമാര്‍, ജിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, ടി രഞ്ജിത്ത്, കെ മണികണ്‌ഠന്‍, എ സുരേന്ദ്രന്‍, രാഘവന്‍ വെളുത്തോളി, കെവി ഭാസ്‌കരൻ എന്നീ പ്രതികൾയ്‌ക്കെതിരായ ശിക്ഷയാണ് ഇന്ന് വിധിക്കുക. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2019 ഫെബ്രുവരി 17ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ലോട്ടെ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ കോടതി വാദം പൂർത്തിയാക്കി വിധി പറഞ്ഞത്. കേരള മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യം നടന്ന് ആറ് വർഷം പൂർത്തിയാകാനിരിക്കെയാണ് കേസിൽ ശിക്ഷാ വിധി പ്രസ്‌താവിക്കുന്നത്.
മുൻ എംഎൽഎയും സിപിഎം ജില്ലാ നേതാക്കളും ഉൾപ്പടെ പ്രതികളായ കേസിൽ 2023 ഫെബ്രുവരിയിലാണ് സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 24 പേരാണ് ഇരട്ടക്കൊലകേസിലെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതിൽ പതിനാല് പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരമാണ് സിബിഐ ഏറ്റെടുത്തത്. സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളായ കേസിൽ സിബിഐ അന്വേഷണം തടയുന്നതിന് സുപ്രീം കോടതി വരെ സംസ്ഥാന സർക്കാർ നിയമ പോരാട്ടം നടത്തിയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. പെരിയ കേസിലെ കോടതി വിധി സിപിഎമ്മിനും സർക്കാറിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
Also Read: പെരിയ ഇരട്ടകൊലപാതകക്കേസ്; മുന്‍ എംഎൽഎ കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാർ