കേരളം

kerala

ETV Bharat / state

ബസിനും വൈദ്യുത പോസ്റ്റിനുമിടയില്‍പ്പെട്ടു; ഫറോക്കില്‍ കാല്‍നടയാത്രികന് ദാരുണാന്ത്യം - Accident in Kozhikode - ACCIDENT IN KOZHIKODE

കോഴിക്കോട് ഫറോക്കില്‍ ബസിനും വൈദ്യുതി പോസ്റ്റിനുമിടയില്‍പ്പെട്ട കാല്‍നടയാത്രക്കാരൻ മരിച്ചു. മരിച്ചത് പെരുന്നാളിന് സാധനങ്ങള്‍ വാങ്ങാനെത്തിയ 47കാരൻ.

KOZHIKODE BUS ACCIDENT  FEROKE BUS ACCIDENT  കോഴിക്കോട് വാഹനാപകടം  ബസിനും പോസ്‌റ്റിനും ഇടയില്‍പ്പെട്ടു
കോഴിക്കോട് ബസ് അപകടം (ETV Bharat)

By ETV Bharat Kerala Team

Published : Jun 16, 2024, 1:16 PM IST

കോഴിക്കോട്: പെരുന്നാളിന് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ കാല്‍നടയാത്രക്കാരന്‍ അപകടത്തിൽ മരിച്ചു. അത്താണിക്കലിൽ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരം വളപ്പിൽ മുഹമ്മദലി (47) ആണ് മരിച്ചത്. കാൽനടയാത്രക്കാരനായ ഇയാൾ സ്വകാര്യ ബസിനും വൈദ്യുതി പോസ്‌റ്റിനും ഇടയില്‍പ്പെട്ടാണ് മരിച്ചത്.

ബസില്‍ കയറാനായി ഫറോക്ക് ബസ് സ്‌റ്റാൻഡിലേക്ക് പോകുകയായിരുന്ന മുഹമ്മദ് അലിയുടെ ദേഹത്ത് ബസ് തട്ടുകയും തുടര്‍ന്ന് ബസിനും വൈദ്യുത പോസ്‌റ്റിനുമിടയില്‍ കുടുങ്ങുകയുമായിരുന്നു. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് മുഹമ്മദലിയുടെ ദേഹത്തിടിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാതെ, ബസ് പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്.

Also Read:അനധികൃതമായി മണല്‍ കടത്താന്‍ ശ്രമം; പൊലീസിന്‍റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ലോറി അപകടത്തിൽപ്പെട്ടു

ABOUT THE AUTHOR

...view details