കേരളം

kerala

ETV Bharat / state

'തിരുവനന്തപുരത്ത് താമസിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ ഡാമിന് കുഴപ്പിമില്ലെന്ന് പറയാൻ ആര്‍ക്കും സാധിക്കും': റോഷി അഗസ്റ്റിനും മുഖ്യമന്ത്രിക്കുമെതിരെ പിസി ജോര്‍ജ് - PC George On Mullaperiyar Dam

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് പി സി ജോര്‍ജ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കുഴപ്പമില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്ന് പി സി ജോര്‍ജ് കുറ്റപ്പെടുത്തി. വിഷയം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

MULLAPERIYAR DAM ISSUE  മുല്ലപ്പെരിയാര്‍ അണക്കെട്ട്  PC GEORGE  MALAYALAM LATEST NEWS
PC George (Etv Bharat)

By ETV Bharat Kerala Team

Published : Aug 15, 2024, 9:39 AM IST

പി സി ജോർജ് മാധ്യമങ്ങളോട് (Etv Bharat)

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും ജലവിഭവ വകുപ്പ് മന്ത്രിയ്ക്കുമെതിരെ ബിജെപി നേതാവ് പി സി ജോര്‍ജ്. കേരളത്തിലെ 35 ലക്ഷത്തോളം ആളുകളുടെ ജീവന് ഭീഷണിയായി മുല്ലപ്പെരിയാര്‍ ഡാം നിൽക്കുമ്പോഴും അണക്കെട്ടിന് കുഴപ്പമില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്ന് പി സി ജോര്‍ജ് കുറ്റപ്പെടുത്തി. സ്റ്റാലിനുമായി അടുപ്പമുണ്ടായിട്ടും മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നും പിസി ജോർജ് പറഞ്ഞു.

'റോഷി അഗസ്റ്റിന്‍ എംഎല്‍എ ആയിരുന്ന സമയത്ത് സത്യവും ധര്‍മ്മവും ഉണ്ടായിരുന്നു. എന്നാല്‍, മന്ത്രിയായ ശേഷം അദ്ദേഹവും സത്യം മനസിലാക്കുന്നില്ല. മുല്ലപ്പെരിയാര്‍ ഡാമിന് ഒരു കുഴപ്പവുമില്ല എന്നാണ് അദ്ദേഹവും പറയുന്നത്' എന്ന് പി സി ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്ത് താമസിച്ചു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രിയ്ക്ക് മുല്ലപ്പെരിയാര്‍ ഡാമിന് കുഴപ്പമില്ലെന്ന് പറയാന്‍ സാധിക്കും എന്ന് പറഞ്ഞ പി സി ജോര്‍ജ് മന്ത്രിയോട് ഇടുക്കിയില്‍ വന്ന് താമസിക്കാനും ആവശ്യപ്പെട്ടു. പഴയ ഡാം പൊളിച്ച് പുതിയത് നിർമിക്കണം എന്ന ആവശ്യവും പിസി ജോര്‍ജ് മുന്നോട്ടുവച്ചു. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമാണ് ആവശ്യം.

മുല്ലപ്പെരിയാർ ഡാം പൊട്ടില്ല എന്ന് പറയുന്ന ജസ്റ്റിസ് കെ ടി തോമസ് അവിടെ പോയി കാര്യങ്ങൾ അന്വേഷിച്ചിട്ട് വേണം ഇത്തരം പ്രസ്‌താവനകൾ നടത്താനെന്നും പി സി ജോർജ് പറഞ്ഞു. കോട്ടയത്ത് ഇരുന്ന് പ്രസ്‌താവിക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തിൽ കാര്യങ്ങൾ പ്രധാനമന്ത്രിയെ ബോധ്യപെടുത്തുമെന്നും പിസി ജോർജ് അറിയിച്ചു.

Also Read:രണ്ടാമത്തെ വലിയ സുർക്കി അണക്കെട്ട്; തുംഗഭദ്ര മുന്നറിയിപ്പോ ദുഃസൂചനയോ? മുല്ലപ്പെരിയാറിൽ ആശങ്കയേറുന്നു

ABOUT THE AUTHOR

...view details