കേരളം

kerala

'സമീപത്ത് പള്ളി ഉള്ളപ്പോൾ കോളജിനകത്ത് എന്തിനാണ് നിസ്‌കാര സ്ഥലം': നിര്‍മല കോളജ് വിവാദത്തില്‍ പ്രതികരിച്ച് പി സി ജോർജ് - PC On Protest At Nirmala College

By ETV Bharat Kerala Team

Published : Jul 28, 2024, 5:32 PM IST

നിസ്‌കാര സ്ഥലം ആവശ്യപ്പെട്ട് നിർമല കോളജിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തില്‍ പ്രതികരിച്ച് പി സി ജോര്‍ജ്. കലാലയങ്ങളിലെ മത സൗഹാർദം തകർക്കാനുള്ള ഗൂഢ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേര്‍ന്നതിന് ശേഷമുളള പി സി ജോർജിന്‍റെ ആദ്യ പ്രതികരണമാണിത്.

STUDENT PROTEST AT NIRMALA COLLEGE  PC GEORGE  നിസ്‌കാര സ്ഥലത്തിനായി പ്രതിഷേധം  PROTEST ON DEMANDING PRAYER SPACE
PC George (ETV Bharat)

പി സി ജോര്‍ജ് മാധ്യമങ്ങളോട് (ETV Bharat)

കോട്ടയം :മൂവാറ്റുപുഴ നിർമല കോളജിൽ നിസ്‌കാര സ്ഥലം ആവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രതിഷേധത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ് പി സി ജോർജ്. കേരളത്തിലെ കലാലയങ്ങളിലെ മത സൗഹാർദം തകർക്കാനുള്ള മത തീവ്രവാദികളുടെയും വിഘടന വാദികളുടെയും ഗൂഢ ശ്രമമാണിതെന്നും പി സി ജോർജ് ആരോപിച്ചു. കോളജിന് സമീപത്ത് മൂന്ന് മുസ്ലിം പള്ളികൾ ഉള്ളപ്പോൾ കോളജിനകത്ത് സ്ഥലം ചോദിക്കുന്നത് എന്തിനാണ്. മുസ്ലിം മതസ്ഥർ നടത്തുന്ന സ്ഥാപനങ്ങളിൽ ഹൈന്ദവ ക്രൈസ്‌തവ വിശ്വാസികളും ഇതെ നിലപാട് ആവർത്തിച്ചാൽ എന്തു ചെയ്യുമെന്നും പി സി ജോർജ് ചോദിച്ചു.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിസി ജോർജിനെ അഭിനന്ദിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ അതിരൂക്ഷ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നത്. കത്തോലിക്ക സഭയ്ക്ക് പ്രതിസന്ധികളിൽ പിന്തുണ നൽകിയ പ്രബോധകനാണ് ജോർജ് എന്നാണ് പാലാ ബിഷപ്പ് അഭിപ്രായപ്പെട്ടത്. നാർകോട്ടിക്ക് ജിഹാദ് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ ജോർജ് പാലാ രൂപതയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതോടെ കുറച്ചുനാളായുളള മൗനം വെടിഞ്ഞിരിക്കുകയാണ് പി സി ജോര്‍ജ്.

Also Read:'ലൗജിഹാദ് ഉണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്'; ഇടതു വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് പി സി ജോര്‍ജ്

ABOUT THE AUTHOR

...view details