കേരളം

kerala

ETV Bharat / state

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്‌: 'കേസില്ല', എഴുതി നൽകി പരാതിക്കാരി - Pantheeramkavu Domestic Violence - PANTHEERAMKAVU DOMESTIC VIOLENCE

പരാതിക്കാരിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണസംഘം. ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ മൊഴി മാറ്റിയതാകാമെന്ന്‌ നിഗമനം.

DOMESTIC VIOLENCE CASE  PANTHEERAMKAVU CASE  പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്‌  പരാതിയില്ല പരാതിക്കാരി മൊഴിമാറ്റം
Pantheeramkavu domestic violence case (ETV Bharat)

By ETV Bharat Kerala Team

Published : Jun 11, 2024, 8:51 AM IST

Updated : Jun 11, 2024, 9:18 AM IST

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ തനിക്ക് കേസില്ലെന്ന് എഴുതി നല്‍കി പരാതിക്കാരിയായ യുവതി. പ്രതിഭാഗം അഭിഭാഷകൻ മുഖേനയാണ് യുവതിയുടെ നീക്കം. ഈ രേഖയുടെ അടിസ്ഥാനത്തിൽ പ്രതിഭാഗം ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

അതേസമയം, പരാതിക്കാരിയുടെ മൊഴിമാറ്റം പന്തീരാങ്കാവ് കേസിനെ ബാധിക്കില്ലെന്ന് അന്വേഷണസംഘം. ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ മൊഴി മാറ്റിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഗാർഹിക പീഡനം സ്ഥിരീകരിക്കുന്ന ഡോക്‌ടർമാരുടെ സർട്ടിഫിക്കറ്റ് ആധാരമാക്കിയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

അതിനിടെ പരാതിയിൽ എന്ത് ട്വിസ്റ്റ് ഉണ്ടായാലും യുവതി നൽകിയ രഹസ്യമൊഴി (164) ആധാരമാക്കിയായിരിക്കും കേസിന്‍റെ മുന്നോട്ട് പോക്കെന്ന് നിയമ വിദഗ്‌ദർ പറയുന്നു. നിലവിൽ ജർമ്മനിയിലുള്ള രാഹുൽ യുവതിയുമായി ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നിരന്തരം നടത്തിയിരുന്നു. അതിന്‍റെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങൾ നടന്നത് എന്ന് അനുമാനിക്കാം.

സോഷ്യൽ മീഡിയയിലൂടെ 18 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി രംഗത്ത് വന്ന യുവതി താൻ നേരെത്തെ പറഞ്ഞല്ലാം കള്ളമാണെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ യുവതിയെ കാണാനില്ലെന്ന് അച്ഛൻ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും താൻ സുരക്ഷിതയാണെന്ന് വെളിപ്പെടുത്തി, യുവതി വീണ്ടും തന്‍റെ യൂട്യൂബ് ചാനൽ വഴി വീഡിയോ സന്ദേശം പുറത്തുവിട്ടു.

ആരുടേയും നിർബന്ധ പ്രകാരമല്ല വീഡിയോ വഴി രാഹുലിനെ ന്യായീകരിച്ചതെന്ന് യുവതി പറയുന്നു. വീട്ടിൽ നിന്ന് വീഡിയോ റിലീസ് ചെയ്യാൻ ആകില്ലെന്നും തനിക്കെതിരെ വീട്ടുകാരുടെ വധഭീഷണി ഉണ്ടായെന്നും പറഞ്ഞ യുവതി സ്വന്തം വീട്ടിൽ താൻ സുരക്ഷിതയല്ലെന്നും പറഞ്ഞു. രഹസ്യ മൊഴി നൽകുന്ന സമയത്ത് സത്യം പറയുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അച്ഛൻ ആത്മഹത്യാ ഭീഷണി മുഴക്കി.

അന്വേഷണ ഉദ്യോഗസ്ഥനായ എസിപിയോട് കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടിയ കേസായതിനാൽ വിട്ടുവീഴ്‌ച ചെയ്യാനാവില്ലെന്ന് എസിപി പറഞ്ഞതായും യുവതി പുതിയ വീഡിയോയിൽ പറഞ്ഞു.
അച്ഛൻ ആത്മഹത്യ ശ്രമത്തിന് ഒരുങ്ങുന്നത് നേരിട്ട് കണ്ട് ഭയന്നു. ഒരു വക്കീൽ ഒരു ദിവസം രാത്രി വീട്ടിൽ വന്നപ്പോൾ സത്യം പറഞ്ഞു.

എന്നാൽ അവര്‍ പോലും സത്യം പറയുന്നത് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു. മജിസ്ട്രേറ്റിന് മുൻപിലും സത്യം പറയാൻ പറ്റാതെ പോയതും ഇത് മൂലമാണെന്ന് യുവതി പറയുന്നു. താൻ ബന്ധുക്കളോട് പോലും സത്യം പറയണമെന്ന് പറഞ്ഞു. എന്നാൽ ആരും എന്‍റെ കൂടെ നിന്നില്ല. താൻ കഴിഞ്ഞ ആഴ്‌ച എസിപിയെ വിളിച്ച് സത്യം പറയണമെന്ന് പറഞ്ഞു.

എന്നാൽ രണ്ട് പൊലീസുകാര്‍ക്ക് സസ്പെൻഷൻ കിട്ടിയത് ചൂണ്ടിക്കാട്ടി അദ്ദേഹം സഹായിച്ചില്ല. തൻ്റെ ഫോൺ പോലും തൻ്റെ കൈയ്യിലുണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു.
തന്‍റെ യൂട്യൂബിൽ ഇന്ന് യുവതി പങ്കുവച്ച രണ്ടാമത്തെ വീഡിയോയിലാണ് കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

ALSO READ:പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മൊഴിമാറ്റി പരാതിക്കാരി: ഭര്‍ത്താവിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍- വീഡിയോ

Last Updated : Jun 11, 2024, 9:18 AM IST

ABOUT THE AUTHOR

...view details