കേരളം

kerala

ETV Bharat / state

'ഏത് സമയത്തും ഫോൺ വിളിയും ചാറ്റിങ്ങും, ഇതു ചോദിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം'; ആരോപണങ്ങൾ സത്യം തിരിച്ചറിയാതെയെന്ന് രാഹുലിന്‍റെ മാതാവ് - Pantheeramkavu Domestic violence - PANTHEERAMKAVU DOMESTIC VIOLENCE

പന്തീരാങ്കാവില്‍ നവവധു ഭര്‍തൃപീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതി രാഹുലിനെ മനപൂര്‍വം കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിയുടെ അമ്മ വിശദീകരിച്ചു. മര്‍ദിച്ചത് സ്‌ത്രീധനത്തിന്‍റെ പേരിലല്ലെന്നും മാതാവ് പറയുന്നു.

PANTHEERAMKAVU WIFE ATTACK  DOMESTIC VIOLENCE PANTHEERAMKAVU  ഗാര്‍ഹിക പീഡനം രാഹുലിൻ്റെ മാതാവ്  പന്തീരാങ്കാവ് ഭര്‍തൃ പീഡനം അമ്മ
Accused Rahul, Mother (Source : Etv Bharat Reporer)

By ETV Bharat Kerala Team

Published : May 15, 2024, 3:28 PM IST

Updated : May 15, 2024, 4:04 PM IST

രാഹുലിൻ്റെ മാതാവ് പ്രതികരിക്കുന്നു (Source : Etv Bharat Reporter)

കോഴിക്കോട് : തന്‍റെ മകനും കുടുംബത്തിനുമെതിരെ ഇപ്പോൾ നടക്കുന്ന ആരോപണങ്ങൾ സത്യം തിരിച്ചറിയാതെ ഉള്ളതാണെന്ന് നവവധുവിനെ മർദിച്ച കേസിലെ പ്രതി രാഹുൽ പി ഗോപാലിൻ്റെ മാതാവ്. വിവാഹം കഴിഞ്ഞ ദിവസം മുതൽ വീടിന് മുകളിലെ റൂമിൽ അടച്ചിട്ട് ഇരിക്കുന്ന പ്രകൃതക്കാരിയായിരുന്നു മരുമകൾ.

തന്നോടും തൻ്റെ മകളോടും അസുഖം ബാധിച്ച മാതാവിനോടും വീട്ടിൽ നിന്ന് മാറി തരണം എന്ന ആവശ്യം മകന്‍റെ അടുത്ത് ഉന്നയിച്ചു. അതിന് തയ്യാറായില്ലെങ്കിൽ ഇവിടെ നിന്നും ജോലി ചെയ്യുന്ന തിരുവനന്തപുരത്തേക്ക് മാറുമെന്നും പറഞ്ഞിരുന്നതായി അവർ പറഞ്ഞു.

മകനും മരുമകളും ബീച്ചിൽ പോയി വന്ന ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഏതു സമയത്തും ഫോൺ വിളിയും ചാറ്റിങ്ങുമായാണ് മരുമകൾ കഴിഞ്ഞിരുന്നത്. മകൻ ഉറങ്ങി കിടക്കുമ്പോഴും ഇത് തുടർന്നു. അക്കാര്യത്തെ കുറിച്ച് മകൻ ചോദിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായതെന്നും അവര്‍ പറഞ്ഞു.

വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന കുടുംബമാണ് തങ്ങളുടേത്. സ്ത്രീധനം ചോദിച്ചിട്ട് പോലുമില്ല. ഇപ്പോൾ കാർ ചോദിച്ചു എന്ന വാർത്തയൊക്കെ വരുന്നുണ്ട്. എന്നാൽ ജർമനിയിൽ ഉള്ള മകന് ഇവിടെ കാർ ലഭിച്ചിട്ട് എന്ത് കാര്യമാണ്.

മറ്റൊരു പെൺകുട്ടിയെയും തന്‍റെ മകൻ കബളിപ്പിച്ചു എന്ന വാർത്ത ഇപ്പോൾ വരുന്നുണ്ട്. ആ കുട്ടിയുമായി നിശ്ചയവും രജിസ്ട്രേഷനും ചെയ്‌തിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ വിവാഹ ചടങ്ങുകൾ ഒന്നും നടത്തിയിരുന്നില്ല. അവർ പെട്ടെന്ന് പിന്മാറിയതാണ് ആ വിവാഹം മുടങ്ങാൻ കാരണം.

മകനെ രണ്ട് ദിവസമായി ഇപ്പോൾ കാണാതായിട്ട്. വിളിച്ചിട്ട് കിട്ടുന്നില്ലെന്നും രാഹുലിന്‍റെ അമ്മ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വക്കീലുമായി കൂടിയാലോചിച്ച് ചെയ്യുമെന്നും രാഹുൽ പി ഗോപാലിൻ്റെ മാതാവ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പന്തീരാങ്കാവില്‍ ഭര്‍തൃ പീഡനത്തിന് ഇരയായ നവവധുവിന്‍റെ വാര്‍ത്ത പുറത്ത് വരുന്നത്. വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വരന്‍റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്‍റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്‍റെ പാടുകൾ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വരൻ മർദിച്ച വിവരം പുറത്തറിയുന്നത്. തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പന്നിയൂര്‍ക്കുളം തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലാണ് ഭാര്യയെ മർദിച്ചത്. സംഭവത്തില്‍ കേസെടുത്തതോടെ ഇയാള്‍ ഒളിവിലാണ്.

Also Read :'ഒരു ദിവസം വൈകിയിരുന്നെങ്കിൽ മകളെ ജീവനോടെ കിട്ടില്ലായിരുന്നു'; വെളിപ്പെടുത്തലുമായി ഭർതൃ പീഡനത്തിനിരയായ യുവതിയുടെ പിതാവ് - PANTHEERAMKAVU DOMESTIC VIOLENCE

Last Updated : May 15, 2024, 4:04 PM IST

ABOUT THE AUTHOR

...view details