കേരളം

kerala

ETV Bharat / state

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; അന്വേഷണത്തിന് പുതിയ സംഘം, പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും - Panteerankav domestic violence case - PANTEERANKAV DOMESTIC VIOLENCE CASE

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് അന്വേഷിക്കാന്‍ ഇനി പുതിയ സംഘം പൊലീസ്. ഏഴ് പേരടങ്ങുന്ന അന്വേഷണ സംഘത്തിന്‍റെ നേതൃത്വം ഫറോക്ക് എസിപി സാജു കെ എബ്രഹാമിന്. സംഘം എറണാകുളത്തെ പരാതിക്കാരിയുടെ വീട്ടില്‍ പോയി മൊഴി രേഖപ്പെടുത്തും.

DOMESTIC VIOLENCE FOLLOW  PANTEERANKAV CASE UPDATES  പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്  NEW KERALA POLICE TEAM
Representative Image (Source: Etv Bharat Network)

By ETV Bharat Kerala Team

Published : May 15, 2024, 3:14 PM IST

Updated : May 15, 2024, 3:58 PM IST

കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഫറോക്ക് എസിപി സാജു കെ എബ്രഹാമിന്‍റെ നേതൃത്വത്തിലുളള പുതിയ അന്വേഷണ സംഘത്തില്‍ ഏഴ് പേരാണ് ഉളളത്.

പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പുതിയ സംഘത്തെ രൂപീകരിച്ചത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനായി അന്വേഷണ സംഘം അവരുടെ എറണാകുളത്തെ വീട്ടിലെത്തും.

കേസിലെ പ്രതി രാഹുൽ ഒളിവിലാണ്. ഇയാളുടെ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച്ഡ് ഓഫാണെന്നും പൊലീസ് പറഞ്ഞു. പ്രതി ജോലി ചെയ്യുന്നത് ജർമനിയില്‍ ആയതിനാല്‍ അങ്ങോട്ട് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ പദ്ധതിയിടുന്നുണ്ട്.

Also Read:'സ്ത്രീധനത്തെ ചൊല്ലിയല്ല, ഫോണിലെ മെസേജുമായി ബന്ധപ്പെട്ട്' ; രാഹുല്‍ ഭാര്യയെ മര്‍ദിച്ചത് സ്ഥിരീകരിച്ച് അമ്മ

Last Updated : May 15, 2024, 3:58 PM IST

ABOUT THE AUTHOR

...view details