കോഴിക്കോട്: ബാർ കോഴ ആരോപണത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നതിന് കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
മദ്യനയത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കിയതാണ്. പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. അതിന് എന്നും രാവിലെ ഇത്തരത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. പിന്നെ ഇക്കാര്യങ്ങളില്‍ പ്രതികരിക്കുന്നത് ഒന്നും പറയാതെ ഓടിപ്പോയെന്ന് പറയേണ്ട എന്നു കരുതിയിട്ടാണെന്നും മന്ത്രി പറഞ്ഞു.