കേരളം

kerala

ETV Bharat / state

'രാജ്യാന്തര അവയവ കച്ചവട റാക്കറ്റിൻ്റെ കേന്ദ്രം ഹൈദരാബാദ്'; കേരള പൊലീസിന് ലഭിച്ചത് നിർണായക വിവരങ്ങള്‍ - ORGAN TRAFFICKING CASE - ORGAN TRAFFICKING CASE

രാജ്യാന്തര അവയവക്കടത്ത് മുഖ്യ സൂത്രധാരൻ ആന്ധ്രാ പ്രദേശ് വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദ് പിടിയിലായി. അവയവ കച്ചവടത്തെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങളാണ് ഇതോടെ പൊലീസിന് ലഭിച്ചത്.

ERNAKULAM NEWS  ആലുവ റൂറൽ എസ്‌പി വൈഭവ് സക്സേന  രാജ്യാന്തര അവയവക്കടത്ത് കേസ്  HYDERABAD NEWS
ആലുവ റൂറൽ എസ്.പി. മാധ്യമങ്ങളോട് സംസാരിക്കുന്നു (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 9:20 PM IST

ആലുവ റൂറൽ എസ്.പി. മാധ്യമങ്ങളോട് (ETV Bharat)

എറണാകുളം:രാജ്യാന്തര അവയവ കച്ചവട റാക്കറ്റിൻ്റെ കേന്ദ്രം ഹൈദരാബാദെന്ന് അന്വേഷണ സംഘം. പൊലീസ് പിടി കൂടിയ മുഖ്യ പ്രതി ബല്ലം കോണ്ട രാമപ്രസാദിൽ നിന്നും പൊലീസിന് ലഭിച്ചത് നിർണായക വിവരങ്ങള്‍. പ്രധാനമായും അവയവ വില്‌പന നടത്തിയവരും ഹൈദാരാബാദിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും രാജ്യാന്തര അവയവ കച്ചവട റാക്കറ്റിൻ്റെ ഇരയായത് ഒരു മലയാളി മാത്രമാണെന്നും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായ ആലുവ റൂറൽ എസ്‌പി വൈഭവ് സക്സേന സ്ഥിരീകരിച്ചു.

ആരാണ് ബല്ലം കോണ്ട രാമപ്രസാദ് ?

റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ജോലി ചെയ്‌തിരുന്ന ബല്ലം കോണ്ട രാം പ്രസാദ് അറിയപ്പെട്ടിരുന്നത് ഏലിയാസ് പ്രതാപൻ എന്ന പേരിലാണ്. അഞ്ച് വർഷം മുമ്പാണ് നാല്‌പത്തിയെന്നുകാരനായ പ്രതാപൻ രാജ്യാന്തര അവയ കച്ചവട റാക്കറ്റുമായി ബന്ധം സ്ഥാപിച്ചത്. ഒരു അവയവ ദാതാവായാണ് അയാൾ റാക്കറ്റിനെ സമീപിച്ചത്. എന്നാൽ പ്രമേഹ രോഗിയായ ഏലിയാസ് പ്രതാപന് ഇതിന് കഴിയാതെ വന്നു. ഇതോടെയാണ് അവയവ കച്ചവടത്തിൻ്റെ ഏജൻ്റാകാൻ പ്രതാപൻ തീരുമാനിച്ചത്.

ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം ഉൾപ്പടെയുള്ള നവമാധ്യമങ്ങളിലൂടെയാണ് അവയവ ദാതാക്കളെ ഇയാൾ കണ്ടെത്തിയത്. ഒരാൾക്ക് ആറു മുതൽ ഏഴ് ലക്ഷം വരെയാണ് പണം നൽകിയത്. ആവശ്യത്തിനനുസരിച്ച് അവയവ ദാതാക്കളെ കണ്ടെത്തി ഇറാനിലേക്ക് അയച്ചിരുന്നതും ഏലിയാസ് പ്രതാപനായിരുന്നു. പ്രതി സാബിത്ത് ഇറാനിൽ നിന്നും പ്രതാപന് പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്നാണ് പ്രതാപൻ അവയക്കച്ചവടം ഏകോപിപ്പിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

അവയവ കച്ചവട റാക്കറ്റിൽ നിന്നും കേരളത്തിലെ ആരും അവയവങ്ങൾ സ്വീകരിച്ചിട്ടില്ല. ഹൈദരാബാദിലും നോർത്ത് ഇന്ത്യയിലുമുള്ളവരാണ് അവയവങ്ങൾ സ്വീകരിച്ചത്. അവയവ ദാതാക്കൾ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. കൊച്ചി സ്വദേശിയായ മധുവാണ് ഇറാനിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. പത്തുവർഷമായി ഇറാനിൽ കഴിയുന്ന മധുവിൻ്റെ ജോലി തന്നെ അവയവ കച്ചവടമായിരുന്നു. കൊച്ചിയിൽ റജിസ്‌റ്റർ ചെയ്‌ത അവയവ കച്ചവട കേസിലെ പ്രധാനിയാണ് പ്രതാപൻ. രാജ്യാന്തര അവയവ കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏറ്റവും വലിയ വെല്ലുവിളി പ്രതാപനെ കസ്‌റ്റഡിയിലെടുക്കലായിരുന്നു. ഇത് വിജയകരമായി പൂർത്തിയാക്കിയെന്നും ആലുവ റൂറൽ എസ് പി വൈഭവ് സക്സേന അറിയിച്ചു.

രാജ്യാന്തര അവയവക്കടത്ത് മുഖ്യ സൂത്രധാരൻ ആന്ധ്രാ പ്രദേശ് വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപൻ 41 ) പിടിയിലായ വിവരം ഇന്ന് ഉച്ചയോടെയാണ് എറണാകുളം റൂറൽ പോലീസ് അറിയിച്ചത്. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാളിലൂടെ നിരവധി പേർ കിഡ്‌നി കൈമാറ്റം ചെയ്‌തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇരകൾ. ഇറാനിൽ വച്ചാണ് അവയവ കൈമാറ്റവും സ്വീകരണവും നടന്നിട്ടുള്ളത്. പ്രതാപൻ കിഡ്‌നി കൊടുക്കുന്നതിനാണ് സംഘത്തെ ആദ്യം സമീപിച്ചത്. ചില അസുഖങ്ങൾ ഉള്ളതിനാൽ കിഡ്‌നി കൊടുക്കാന്‍ കഴിഞ്ഞില്ല. തുടർന്ന് ഈ സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. പിന്നീട് മുഖ്യ കണ്ണിയായി ഇയാള്‍ മാറി. സോഷ്യൽ മീഡിയാ വഴിയാണ് സ്വീകർത്താക്കളുമായി ഇയാള്‍ ബന്ധപ്പെടുന്നത്. പ്രതാപ് ഇവിടെ നിന്ന് ആളുകളെ കയറ്റി വിടും. സാബിത്താണ് ഇറാനിൽ ആളുകളെ സ്വീകരിച്ച് കാര്യങ്ങൾ നിർവ്വഹിച്ച ശേഷം ആളുകളെ തിരിച്ചയക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏജന്‍റ് സാബിത്തും , സംഘത്തിന്‍റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന സജിത് ശ്യാമും പൊലിസ് കസ്‌റ്റഡിയിലാണ്.

ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡി വൈ എസ് പി എ.പ്രസാദ്, എ.എസ്.പി ട്രയ്‌നി അഞ്ജലി ഭാവന, ഇൻസ്പെക്‌ടർ ടി.സി .മുരുകൻ, എസ് ഐ മാരായ എസ്.എസ് ശ്രീലാൽ, ജെ.എസ് ശ്രീജു എന്നിവർ ഉൾപ്പെട്ട വിപുലമായ ടീമാണ് കേസ് അന്വേഷിക്കുന്നത്.

ALSO READ:രാജ്യാന്തര അവയവക്കടത്ത് കേസ് : പ്രധാന കണ്ണിയായ ഹൈദരാബാദ് സ്വദേശി പിടിയിൽ

ABOUT THE AUTHOR

...view details