തിരുവനന്തപുരം : ശമ്പള പ്രതിസന്ധിയിൽ സർക്കാർ അനുകൂല സംഘടനകൾ വിദൂഷക വേഷം കെട്ടിയാടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ കേരള എൻ ജി ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരുടെ ശമ്പളം തുടർച്ചയായി നാലാം ദിവസവും മുടങ്ങിയതിൽ പ്രതിഷേധിച്ച് സ്റ്റാച്യുവിലെ ട്രഷറി ഓഫീസിലേക്കായിരുന്നു മാർച്ച്.
ശമ്പള പ്രതിസന്ധി : സർക്കാർ അനുകൂല സംഘടനകൾ വിദൂഷക വേഷം കെട്ടിയാടുന്നുവെന്ന് വിഡി സതീശൻ - ശമ്പള പ്രതിസന്ധി
ശമ്പള പ്രതിസന്ധിയെ തുടർന്ന് കേരള എൻ ജി ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Published : Mar 4, 2024, 3:25 PM IST
അസാധാരണമായ സമരമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നത്. പ്രതിപക്ഷത്തിന് ഇതിൽ അത്ഭുതമില്ല. കേരളം നേരിടാൻ പോകുന്ന അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷം നേരത്തെ സൂചിപ്പിച്ചിരുന്നു. സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാണെന്നാണ് മന്ത്രി പറയുന്നത്. പച്ചക്കള്ളമാണിത്. ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണ്.
സത്യം മനസിലാക്കി ഒരു ദിവസം അവരും നമ്മുടെ കൂടെ സമരത്തിന് ഇറങ്ങും. ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ വിമർശിച്ചു. ഇപ്പോൾ പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലം കേരള സർക്കാരിന്‍റെ ഖജനാവാണെന്ന് വ്യക്തമായതായും പ്രതിപക്ഷ നേതാവ് വിമർശിച്ചു.