കേരളം

kerala

ETV Bharat / state

വീഡിയോ കോളിലൂടെ സിബിഐ ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്‌ടമായത് 38 ലക്ഷത്തോളം രൂപ; പ്രതികള്‍ അറസ്‌റ്റില്‍ - ONLINE FRAUD ARREST IN THIRUVALLA

ആധാര്‍ നമ്പര്‍ ഉപയോഗിച്ചെടുത്ത ഫോണ്‍ നമ്പറിലൂടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും ആറ് കോടിയോളം വായ്‌പയെടുത്തിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഓണ്‍ലൈൻ തട്ടിപ്പ്  സിബിഐ ചമഞ്ഞ് തട്ടിപ്പ്  ONLINE FINANCIAL FRAUD  PATHANAMTHITTA CYBER CRIME NEWS
Accused In Thiruvalla Online Fraud Case (ETV Bharat)

By ETV Bharat Kerala Team

Published : 6 hours ago

പത്തനംതിട്ട:വീഡിയോ കോളിലൂടെ അന്ദേരി പൊലീസെന്നും സിബിഐ ഓഫിസറെന്നും തെറ്റിദ്ധരിപ്പിച്ച് തടിയൂർ സ്വദേശിയിൽ നിന്നും 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പാലക്കാട് ഒറ്റപ്പാലം സ്വദേശി സല്‍മാനുല്‍ ഫാരിസ് (25) മൂന്നാം പ്രതി കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി (30) എന്നിവരാണ് പിടിയിലായത്. രണ്ടാം പ്രതിയായ ഒറ്റപ്പാലം സ്വദേശി മൊയ്‌ദു സാഹിബിനെ (20) അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

തട്ടിപ്പ് ഇങ്ങനെ:തടിയൂര്‍ സ്വദേശിയുടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്‌ത മൊബൈല്‍ ഫോണില്‍ നിന്നും പരസ്യങ്ങളും ഭീഷണി സന്ദേശങ്ങളും അയക്കപ്പെട്ടിട്ടുണ്ടെന്നും, ഈ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നരേഷ് ഗോയല്‍ എന്നയാള്‍ 6 കോടി വായ്‌പയെടുത്തിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വീഡിയോ കോളിലൂടെ തടിയൂര്‍ സ്വദേശിയെ ബന്ധപ്പെട്ട സംഘം അന്ദേരി പൊലീസ് ആണെന്നും സിബിഐ ഓഫിസര്‍ ആണെന്നും അവകാശപ്പെടുകയായിരുന്നു. പ്രതികളുടെ ഭീഷണിയില്‍ തട്ടിപ്പിനിരയായ വ്യക്തിയും ഭയന്നുപോയി.

2024 ഒക്ടോബർ 10ന് പെരിങ്ങനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും പ്രതികളുടെ കൊൽക്കത്ത ഹാറ്റിഭാഗൻ ഐസിഐസിഐ ബാങ്ക് അകൗണ്ടിലേക്ക് 7,50,111 രൂപയും, 15 ന് കൊടുമൺ എസ്ബിഐ അക്കൗണ്ടിൽ നിന്ന്, പ്രതികളുടെ ഗുജറാത്ത് വഡോദര ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടിലേക്ക് 30,11,158 രൂപയുമടക്കം 37,61,269 രൂപയാണ് തടിയൂര്‍ സ്വദേശി അയച്ചുനല്‍കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കേസിൽ രണ്ടാം പ്രതിയെ കോയിപ്രം പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാറിന്‍റെ നിർദേശപ്രകാരമുള്ള ഊര്‍ജിത അന്വേഷണത്തിൽ വീട്ടിൽ നിന്നായിരുന്നു സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ഒന്നും മൂന്നും പ്രതികളായ സൽമാനുൽ ഫാരിസ്, മുഹമ്മദ് ഷാഫി എന്നിവരെ തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷൻ പൊലീസ് പിടികൂടുകയും കോടതി റിമാൻഡില്‍ പൂജപ്പുര സെൻട്രൽ ജയിലിലേക്കയക്കുകയും ചെയ്‌തിരുന്നു. പൂജപ്പുര ജയിലില്‍ എത്തിയാണ് ഇവരുടെ അറസ്റ്റ് കോയിപ്രം പൊലീസ് രേഖപ്പെടുത്തിയത്.

തിരുവല്ല ഡിവൈഎസ്‌പി എസ് അഷാദിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഇൻസ്‌പെക്‌ടർ ജി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എസ്‌ഐ ഷിബുരാജ്, എസ്‌സിപി ഓ ജോബിൻ ജോൺ, സിപിഓമാരായ അരുൺകുമാർ, അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Also Read :വിസ വാഗ്‌ദാനം ചെയ്‌ത് 10 ലക്ഷത്തോളം തട്ടി; യുവതി അറസ്റ്റില്‍

ABOUT THE AUTHOR

...view details