കോട്ടയം: പതിനൊന്ന് വർഷത്തിന് ശേഷം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് എൻഎസ്എസിന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം. മന്നം ജയന്തി പൊതുസമ്മേളനത്തിൽ ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. 2013ൽ ജി.സുകുമാരൻ നായരുടെ താക്കോൽ സ്ഥാനം പ്രസ്‌താവനയ്ക്ക് ശേഷം എൻഎസ്എസും ചെന്നിത്തലയും അകൽച്ചയിലായിരുന്നു.
കോൺഗ്രസ് താക്കോൽ സ്ഥാനത്തേക്ക് ഭൂരിപക്ഷ പ്രതിനിധിയായ രമേശ് ചെന്നിത്തലയെ കൊണ്ടുവരണമെന്നായിരുന്നു സുകുമാരൻ നായരുടെ പ്രസ്‌താവന. എന്നാല്‍ കോൺഗ്രസും രമേശ് ചെന്നിത്തലയും പ്രസ്‌താവനയെ തള്ളി. ഇതോടെ എന്‍എസ്‌എസ് ഔദ്യോഗിക പരിപാടികളിലേക്ക് ചെന്നിത്തലയെ ക്ഷണിക്കുന്നത് നിര്‍ത്തി.