തിരുവനന്തപുരം : കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസായി നിതിൻ മധുകർ ജാംദാർ സത്യപ്രതിജ്ഞ ചെയ്‌തു. രാജ്ഭവനിൽ നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മഹാരാഷ്‌ട്ര സ്വദേശിയായ നിതിൻ മധുകർ ജാംദാർ മുംബൈ ഹൈക്കോടതിയിൽ ജസ്‌സ്റ്റിസായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിതിൻ മധുകർ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ നേരത്തെ തന്നെ കേന്ദ്രത്തിന് കൊളീജിയം നർദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ എതിർപ്പറിയിച്ച കേന്ദ്രം ഈ തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങളിൽ മാറ്റം വരുത്തി. അതേ സമയം കേരളത്തിലെ നിയമനത്തിന് മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Also Read : സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു, ചാനലില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പരസ്യം - SC YouTube Channel hacked