കേരളം

kerala

ETV Bharat / state

വായ്‌പ തിരിച്ചടക്കാൻ കേരളത്തിന് ശേഷിയില്ല; സംസ്‌ഥാനത്ത് നടക്കുന്നത് അഴിമതി പരമ്പരയെന്ന് നിർമല സീതാരാമൻ - Nirmala Sitharaman flays Kerala - NIRMALA SITHARAMAN FLAYS KERALA

കേരളത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റ് തുടർച്ചയായി പരാജയമാണെന്നും കടം എടുക്കാൻ പരിധിയുണ്ടെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. വിമര്‍ശനം എൻഡിഎയുടെ തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെ.

NIRMALA SITHARAMAN AGAINST KERALA  KERALA FINANCIAL ISSUE  KERALA BORROWING DISPUTE  NIRMALA SITHARAMAN
Nirmala Sitharaman flays Kerala government on debt issue of the state

By ETV Bharat Kerala Team

Published : Mar 28, 2024, 9:14 PM IST

തിരുവനന്തപുരം: വായ്‌പ തിരിച്ചടക്കാൻ കേരളത്തിന് ശേഷിയില്ലാത്തത് കൊണ്ടാണ് കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കേരളത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റ് തുടർച്ചയായി പരാജയമാണെന്നും കടം എടുക്കാൻ പരിധിയുണ്ടെന്നും പക്ഷെ അതും കടന്നാണ് കേരളത്തിന്‍റെ കടമെടുപ്പെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. എൻഡിഎയുടെ തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.

ഇതാണ് 2016 മുതലുള്ള സ്ഥിതി. കേരളം ബജറ്റിന് പുറത്ത് വൻതോതിൽ കടം എടുക്കുന്നു. കടം തിരിച്ചടയ്ക്കാ‌ൻ കേരളത്തിന്‍റെ കയ്യിൽ പണം ഇല്ല. കടം തിരിച്ചടക്കാൻ ട്രഷറി പണം ഉപയോഗപ്പെടുത്തുന്നു. നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരുന്നില്ല. കിറ്റക്‌സ് കമ്പനി തെലങ്കാനയിലേക്ക് പോയെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുകയാണെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി.

കേരളത്തിൽ തൊഴിൽ നൽകാത്ത എൽഡിഎഫിന് എങ്ങനെയാണ് ദേശീയതലത്തിലെ തൊഴിലില്ലായ്‌മയെ പറ്റി പറയാൻ കഴിയുന്നത്? മലയാളിയെ പോലും സ്ഥാപനം തുടങ്ങാൻ വിടുന്നില്ല. പിന്നെങ്ങനെ പുറത്ത് നിന്ന് ആള് വരും. കേരളത്തിലെ യുവാക്കൾ പുറത്ത് സ്ഥാപനങ്ങൾ നടത്തുന്നു. എന്നാൽ കഴിവുള്ള യുവാക്കളെ കേരളത്തിൽ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവദിക്കുന്നില്ലെന്നും നിർമ്മല സീതാരാമൻ ആരോപിച്ചു.

തന്‍റെ ലാഭം മാത്രം എന്നതാണ് ഇവിടെയുള്ളവരുടെ ലക്ഷ്യം. ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് തൊഴിലില്ലായ്‌മ നിരക്ക്. അഴിമതിയുടെ പരമ്പരയാണ് കേരളത്തിൽ നടക്കുന്നത്. കടം വാങ്ങിക്കൂട്ടാൻ വാശി പിടിക്കുകയാണ് കേരളം. നവംബറിൽ തന്നെ കേരളത്തിന് 6000 കോടി രൂപ കൊടുത്തു. ആർബിഐ റിപ്പോർട്ട് പ്രകാരം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളം. കിഫ്‌ബി അടക്കമുള്ള സംവിധാനങ്ങൾക്ക് വരുമാനമില്ല. പിന്നെ എങ്ങനെ കടം തിരിച്ചടയ്ക്കും.

സർക്കാർ എടുത്തുകൂട്ടുന്ന കടം തിരിച്ചടയ്ക്കേണ്ടത് സാധാരണ ജനങ്ങൾ ആണ്. പെൻഷൻ നൽകാൻ പണമില്ലെന്ന് സർക്കാർ പറയുന്നു. ലഭിച്ച പണമെല്ലാം എന്ത് ചെയ്‌തു? മാസങ്ങളായി പെൻഷൻ മുടങ്ങുന്നു. എന്താണ് കാരണം? അത്‌ മാത്രം വ്യക്തമാക്കുന്നില്ല. ഫിനാൻസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കേരളത്തിന് എല്ലാ പണവും നൽകുന്നുണ്ട്. കൃത്യമായ കണക്കാണ് പറയുന്നത്.

കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ 2016 മുതൽ വർധിച്ചു. എസ്എഫ്ഐ കൊലപാതകികൾ ആയി മാറിയിരിക്കുകയാണ്. സിദ്ധാർഥിന്‍റെ കൊലപാതത്തിന് പിന്നിൽ എസ്എഫ്ഐ ആണ്. അവർക്ക് സർക്കാർ പിന്തുണ നൽകുകയാണ്. അന്വേഷണം സിബിഐക്ക് വിടുന്നതിലും കള്ളത്തരങ്ങൾ നടന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Also Read :കാസർകോട് കളം പിടിച്ച് എം എൽ അശ്വിനി; സംസ്ഥാനത്ത് എൻഡിഎയുടെ ആദ്യ നാമനിർദേശ പത്രിക സമർപ്പിച്ചു - NDA Candidate Kasaragod

ABOUT THE AUTHOR

...view details