കേരളം

kerala

ETV Bharat / state

ഇസ്‍ലാമിക രാഷ്ട്രത്തിനായി ഗൂഢാലോചന; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാസ്‌റ്റർ ട്രെയിനർ അറസ്‌റ്റിൽ

2047നകം ഇസ്‍ലാമിക ഭരണം കൊണ്ടുവരുന്നതിനായി വിവിധയിടങ്ങളിലും വ്യക്തികളെ കേന്ദ്രീകരിച്ചും ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ടെന്ന കേസിലാണ് പ്രതിയെ പിടികൂടിയത്

By ETV Bharat Kerala Team

Published : Feb 12, 2024, 8:38 PM IST

NIA ARRESTS  PFI Master trainer arrested  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  എൻഐഎ  മാസ്‌റ്റർ ട്രെയിനർ അറസ്‌റ്റിൽ
NIA ARRESTS

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) മാസ്‌റ്റർ ട്രെയിനർ അറസ്‌റ്റിൽ. ഒട്ടേറെ കൊലക്കേസുകളിൽ പ്രതിയായ ജാഫർ ഭീമൻ്റവിടയെയാണ് എൻഐഎ ഫ്യുജിറ്റീവ് ട്രാക്കിംഗ് ടീമും കേരളത്തിലെ എടിഎസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്‌റ്റ്‌ ചെയ്‌തത്‌. ദേശീയ അന്വേഷണ ഏജൻസി (NIA) കണ്ണൂരിലെ വീട്ടിലെത്തി തിങ്കളാഴ്‌ചയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത് (NIA arrested an absconding master trainer of the banned Popular Front of India).

2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള നിരോധിത സംഘടനയുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പിഎഫ്‌ഐ കേരള കേസിൽ ജാഫർ ഭീമന്‍റവിട നാളുകളായി ഒളിവിലായിരുന്നു. ഇതുവരെ 60 പേർക്കെതിരെ എൻഐഎ കുറ്റപ്പത്രം സമർപ്പിച്ച കേസിൽ 59-ാം പ്രതിയാണ് അറസ്‌റ്റിലായ ജാഫർ.

2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ രഹസ്യമായി പ്രവർത്തിക്കുന്ന പിഎഫ്‌ഐ മെഷിനറിയുടെ ഭാഗമായിരുന്നു ജാഫർ ഭീമന്‍റവിടയെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഘടനയുടെ ഹിറ്റ് സ്ക്വാഡുകൾക്ക് ആയുധപരിശീലനം നൽകിയിരുന്നതും ജാഫറാണ്.

എൻഐഎയുടെ അന്വേഷണമനുസരിച്ച് കേരളത്തിൽ നടന്ന വിവിധ കൊലപാതകശ്രമം, ആക്രമണ കേസുകൾ എന്നിവയിൽ ജാഫർ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ട്. അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഗൂഢാലോചന ഉൾപ്പെട്ട ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

വിവിധ സമുദായങ്ങളിലെ അംഗങ്ങളെയും നേതാക്കളെയും വധിക്കാൻ കേരളത്തിലും മറ്റ്‌ ഇതര സംസ്ഥാനങ്ങളിലും പിഎഫ്ഐ ഹിറ്റ്‌ സ്‌ക്വാഡുകൾ രൂപീകരിച്ചു പരിശീലനം നൽകിയെന്നതിനു തെളിവുകൾ ലഭിച്ചതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details