കേരളം

kerala

ETV Bharat / state

'ചൂരൽമലയിലെ ദുരിതബാധിതര്‍ക്ക് മോദി സർക്കാർ 782.99 കോടി രൂപ നല്‍കി', സംസ്ഥാന സർക്കാരിനെതിരെ നവ്യ ഹരിദാസ്

ചൂരൽ മലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ്. ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാന്‍ എന്ത് സഹായമാണ് നല്‍കിയതെന്ന് നവ്യ ചോദിച്ചു.

NAVYA HARIDAS  വയനാട് ഉപതെരഞ്ഞെടുപ്പ് 2024  NAVYA SLAMS KERALA GOVERNMENT  LATEST MALAYALAM NEWS
NAVYA HARIDAS (ETV Bharat)

By ETV Bharat Kerala Team

Published : Nov 4, 2024, 5:22 PM IST

വയനാട്: ചൂരൽമല പ്രകൃതി ദുരന്തത്തിന് ഇരയായവർക്ക് സംസ്ഥാന സർക്കാർ എന്ത് സഹായം നൽകിയെന്ന് വ്യക്തമാക്കണമെന്ന് വയനാട് ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിൻ്റെ കാര്യം എന്തായെന്നും ദുരന്തത്തിനിരയായവർക്ക് യാതൊരു സഹായവും ചെയ്യാതെ കേന്ദ്ര സർക്കാരിനെ പഴിചാരി രക്ഷപ്പെടാമെന്ന് കരുതരുതെന്നും നവ്യ പറഞ്ഞു. ചൂരൽ മലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു എൻഡിഎ സ്ഥാനാർഥി.

782.99 കോടി രൂപ നരേന്ദ്രമോദി സർക്കാർ ദുരന്തനിവാരണത്തിനായി സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ 80 കോടിയോളം രൂപയും ദുരിതബാധിതർക്ക് വേണ്ടി നൽകി. സംസ്ഥാന സർക്കാരിന് ദുരിതബാധിതർക്ക് വേണ്ടി ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും നവ്യ ഹരിദാസ് കുറ്റപ്പെടുത്തി.

നവ്യ ഹരിദാസ് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കൽപ്പറ്റയിലെ വിവിധ ഗോത്ര ഊരുകളിൽ സ്ഥാനാർഥി സന്ദർശനം നടത്തി. ദുരിതബാധിതരെ സന്ദർശിച്ച നവ്യ പുത്തുമലയിലെത്തി മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്‌തു. വരും ദിവസങ്ങളിൽ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കന്മാർ തെരഞ്ഞെടുപ്പ് പര്യാടനത്തിനായി വയനാട്ടിൽ എത്തുന്നുണ്ട്.

ജില്ലാ സഹപ്രഭാരി കെ രാമചന്ദ്രൻ, ജനറൽ സെക്രട്ടറി എം പി സുകുമാരൻ, സെക്രട്ടറി സിന്ധു ഐര വീട്ടിൽ, മണ്ഡലം പ്രസിഡന്‍റുമരായ ടി എം സുബീഷ്, സജീഷ് കുമാർ കോട്ടത്തറ, ജനറൽ സെക്രട്ടറിമാരായ ശിവദാസൻ വിനായക, ഷാജിമോൻ ചൂരൽമല, പി ആർ ബാലകൃഷ്‌ണൻ, കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.

Also Read:'ഏത് പ്രതിസന്ധിയിലും വയനാട്ടുകാർക്ക് ഒപ്പം മാത്രം, രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു'; നവ്യ ഹരിദാസ്

ABOUT THE AUTHOR

...view details