കേരളം

kerala

ETV Bharat / state

നവീൻ ബാബുവിന്‍റെ മരണം: അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ, വേണ്ടെന്ന് സര്‍ക്കാര്‍ - NAVEEN BABU DEATH

കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്നായിരുന്നു സിബിഐയുടെ നിലപാട്. എന്നാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്നല്ല പരിശോധിക്കുന്നത്, മറിച്ച് സിബിഐ അന്വേഷണം ആവശ്യമാണോയെന്നാണ് പരിഗണിക്കുന്നതെന്നും ഹൈക്കോടതി മറുപടി നൽകി

NAVEEN BABU DEATH  CBI INVESTIGATION  KERALA GOVERNMENT  നവീൻ ബാബുവിന്‍റെ മരണം
Representative Image (Etv Bharat)

By ETV Bharat Kerala Team

Published : Dec 6, 2024, 1:19 PM IST

എറണാകുളം:എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കിക്കൊണ്ടാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നും സർക്കാർ വ്യക്തമാക്കി.

കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്നായിരുന്നു സിബിഐയുടെ നിലപാട്. എന്നാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്നല്ല പരിശോധിക്കുന്നത്, മറിച്ച് സിബിഐ അന്വേഷണം ആവശ്യമാണോയെന്നാണ് പരിഗണിക്കുന്നതെന്നും ഹൈക്കോടതി മറുപടി നൽകി. രാഷ്ട്രീയ സ്വാധീനം ഉള്ളതു കൊണ്ടു മാത്രം അന്വേഷണം മോശമാവണമെന്നില്ല, പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്നും കോടതി ചോദ്യമുന്നയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അന്വേഷണം പക്ഷപാതപരമെങ്കിൽ തെളിവ് വേണമെന്നും കോടതി നിലപാടെടുത്തു. തുടർന്ന് നവീൻ ബാബുവിന്‍റെ കുടുംബം സത്യവാങ്മൂലം സമർപ്പിക്കാമെന്ന് വ്യക്തമാക്കിയതിന്‍റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഈ മാസം 12 ലേക്ക് മാറ്റി.

നവീനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന ആരോപണമുന്നയിച്ചു കൊണ്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം നേതാവ് പിപി ദിവ്യ പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുമെന്ന പ്രതീക്ഷയില്ലെന്നും കുടുംബം വാദമുന്നയിച്ചിരുന്നു.

Read Also:'കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയില്ല'; നവീൻ ബാബുവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

ABOUT THE AUTHOR

...view details