കോഴിക്കോട് :കൊയിലാണ്ടിക്കടുത്ത് ചെങ്ങോട്ടുകാവിൽ നാനോ കാർ കത്തി നശിച്ചു. ഇന്നലെ രാത്രി 9:30 യോടു കൂടിയാണ് കൊയിലാണ്ടി ചെങ്ങോട്ടുകാവ് പൊയിൽകാവ് ദേശീയപാതയിൽ കാര്‍ കത്തിയത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന നാനോ കാർ ആണ് കത്തി നശിച്ചത്.
തീ ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും മജീദിന്‍റെ നേതൃത്തിലുള്ള അഗ്നിരക്ഷാ സേന എത്തി തീ അണച്ചു. അപകടകാരണം വ്യക്തമല്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ദിവസങ്ങള്‍ക്ക് മുന്‍പാണ് മുക്കത്തും നടുറോഡില്‍ കാറിന് തീപടര്‍ന്നത്. ഓടിക്കൊണ്ടിരിക്കവെയാണ് പാറത്തോട് സ്വദേശിനി അർച്ചന മേരി ജോണിൻ്റെ ഉടമസ്ഥതയിലുള്ള കാര്‍ കത്തിയത്. തിരുവമ്പാടി റോഡിൽ അഗസ്ത്യമുഴി പാലത്തിന് സമീപം ഒക്‌ടോബര്‍ 10 രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
കാറില്‍ അര്‍ച്ചനയും മകനും ഉണ്ടായിരുന്നു. മകനെ സ്‌കൂളിലേക്ക് കൊണ്ടുപോകവേയാണ് കാറിന്‍റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ കുട്ടിയേയും എടുത്ത് യുവതി പുറത്തേക്ക് ഇറങ്ങിയോടി. ഇത് വലിയ ദുരന്തം ഒഴിവാക്കി.
ഷോർട്ട് സർക്യൂട്ടാണ് കാറിന് തീപിടിക്കാൻ കാരണമെന്നായിരുന്നു പ്രാഥമിക വിവരം. അടുത്ത കാലത്തായി അടിക്കടി കാറുകൾ തീ പിടിക്കുന്നതിൽ പലതും ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. അശാസ്ത്രീയമായ വയറിങ്ങാണ് ഇതിന് പ്രധാനകാരണമായി മാറുന്നതെന്നും അത്തരത്തിലുള്ള വയറിങ്ങുകൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Also Red: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യുവതിയും മകനും ഇറങ്ങിയോടി, ഒഴിവായത് വന്‍ ദുരന്തം