കേരളം

kerala

ETV Bharat / state

'യുഡിഎഫ് അങ്കലാപ്പില്‍, ചേലക്കരയില്‍ സംഘര്‍ഷമുണ്ടാക്കുമെന്ന സുധാകരന്‍റെ പ്രസ്‌താവന ജനം തിരിച്ചറിയണം': എംവി ഗോവിന്ദൻ - MV GOVINDAN ON K SUDHAKARAN

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തില്‍ തിരിച്ചടിക്കുമെന്ന കെ സുധാകരന്‍റെ പ്രസ്‌താവനയോട് പ്രതികരിച്ച് എംവി ഗോവിന്ദൻ.

CPM CONGRESS KERALA BYELECTION  CHELAKKARA BYELECTION  എംവി ഗോവിന്ദൻ കെ സുധാകരൻ  സിപിഎം കോണ്‍ഗ്രസ്
MV Govindan (Facebook@MV Govindan)

By ETV Bharat Kerala Team

Published : Nov 3, 2024, 11:24 AM IST

തിരുവനന്തപുരം:ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സംഘർഷം സൃഷ്‌ടിക്കുമെന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രസ്‌താവന ജനങ്ങൾ തിരിച്ചറിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പുരോഗമിക്കുമ്പോൾ കടുത്ത അങ്കലാപ്പിലാണ്‌ യുഡിഎഫ്‌. ദിനംപ്രതി കോൺഗ്രസിന്‍റെ വിവിധ നേതാക്കൾ അവരുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച്‌ രാജിവെക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്‌.

യുഡിഎഫിന്‍റെ കള്ള പ്രചാരവേലകൾ ജനങ്ങളിൽ ഏശാത്ത നിലയിൽ വന്നിരിക്കയാണ്‌. ഈ സാഹചര്യത്തിലാണ്‌ സംഘർഷങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ കെപിസിസി പ്രസിഡന്‍റ് പരസ്യമായി ആഹ്വാനം നൽകുന്നതെന്നും എം വി ഗോവിന്ദൻ പ്രസ്‌താവനയില്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

തങ്ങൾക്ക്‌ വോട്ട്‌ ചെയ്‌തില്ലെങ്കിൽ ശക്തമായ അനുഭവങ്ങളെ നേരിടേണ്ടിവരുമെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകരെ പോലും ഭീഷിണിപ്പെടുത്തുന്ന നിലയിലേക്ക്‌ കെപിസിസി പ്രസിഡന്‍റ് തരംതാണിരിക്കുകയാണ്‌. ഇത്തരം നിലപാടുകൾക്ക്‌ എതിരായ ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെറുതുരുത്തിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തില്‍ തിരിച്ചടി നല്‍കുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞത്. സംഘര്‍ഷത്തില്‍ വിളിച്ച പ്രവര്‍ത്തകനെ വീഡിയോ കോളില്‍ വിളിച്ച് സംസാരിക്കവെയായിരുന്നു സുധാകരന്‍റെ പ്രതികരണം.

Also Read :'ഞാൻ വന്നിട്ട് തിരിച്ചടിക്കാം'; മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വീഡിയോ കോൾ ചെയ്‌ത് കെ സുധാകരന്‍ - വീഡിയോ

ABOUT THE AUTHOR

...view details