ഇടുക്കി:മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷയെ സംബന്ധിച്ച് കേരളത്തില്‍ ഉയരുന്ന അനാവശ്യ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി തമിഴ്‌നാട് കര്‍ഷക സംഘടനകള്‍. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നെന്നും കേരളത്തിലെ രാഷ്ട്രീയക്കാര്‍ അനവാശ്യ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്നുമാണ് തമിഴ്‌നാട് കര്‍ഷക സംഘടനകളുടെ ആരോപണം. തമിഴ്‌നാട് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതി, കേരളത്തില്‍ പതിവാകുകയാണെന്നും കോടതി വിധി മാനിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
കുമളിയിലേക്കുള്ള ചുരം പാത ഉപരോധിക്കാന്‍ എത്തിയ സമരക്കാരെ ലോവര്‍ ക്യാമ്പില്‍ പൊലീസ് തടഞ്ഞു. പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ അഗ്രികള്‍ച്ചര്‍ അസോസിയേഷന്‍ അംഗം അന്‍വര്‍ ബാലസിംഗത്തിന്‍റെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടന പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു.