കോഴിക്കോട്:കിണറ്റിൽ വീണപശുക്കുട്ടിയെ രക്ഷപ്പെടുത്തി മുക്കം അഗ്നിരക്ഷാസേന. മുപ്പത് അടിയോളം താഴ്‌ചയിലുള്ള കിണറ്റിലാണ് പശുക്കുട്ടി വീണത്. ചാത്തമംഗലം കുളങ്ങരകണ്ടിയിൽ മാധവൻ്റെ വീട്ടിലെ പശുക്കിടാവാണ് കിണറ്റിൽ വീണത്. അബദ്ധത്തിൽ പശുക്കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
പുറത്തെത്തിക്കാൻ പലതവണ പ്രദേശവാസികൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉടൻ തന്നെ മുക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നിയാസ് ആണ് അപകടാവസ്ഥയിലായ കിണറിൽ ഇറങ്ങി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പശുക്കിടാവിനെ പുറത്തെത്തിച്ചത്.