തിരുവനന്തപുരം : നീറ്റ് പരീക്ഷ ക്രമക്കേടിൽ സംസ്ഥാനത്തിന് ഇടപെടാനാകില്ലെന്നും വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. നീറ്റ് പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ തേടി പ്രതിപക്ഷ എംഎൽഎ പി സി വിഷ്‌ണുനാഥിന്‍റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകിയെന്ന് മന്ത്രി ആർ ബിന്ദു - R Bindu about neet exam malpractice - R BINDU ABOUT NEET EXAM MALPRACTICE
നീറ്റ് പരീക്ഷ ക്രമക്കേട് വിഷയത്തില്‍ നിയമസഭയിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സംസ്ഥാനത്തിന് ഇടപെടനാകില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി.
R Bindu (ETV Bharat)
Published : Jun 12, 2024, 12:50 PM IST
നീറ്റ് പരീക്ഷ നാഷണൽ ടെസ്‌റ്റിങ് ഏജൻസിയാണ് നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും വിദ്യാഭ്യാസ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. പ്രവേശന പരീക്ഷയുടെ സാധുത തന്നെ നഷ്‌ടപ്പെടുത്തുന്ന ശ്രമങ്ങള്‍ നടന്നോയെന്ന് പരിശോധിക്കണം. മെഡിക്കൽ പ്രവേശന പരീക്ഷ രാജ്യത്ത് തന്നെ ആദ്യമായി കമ്പ്യൂട്ടർ വത്‌കൃതമായി നടപ്പിലാക്കിയത് സംസ്ഥാനത്താണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.