ഇടുക്കി:ജില്ലയിലെ വരൾച്ച ബാധിത ഏലത്തോട്ടങ്ങൾ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സന്ദർശിച്ചു. കുമളി പഞ്ചായത്തിലെ വെള്ളാരംകുന്ന്, കട്ടപ്പന നഗരസഭയിലെ വള്ളക്കടവ്, സുവർണ്ണഗിരി, കാഞ്ചിയാർ പഞ്ചായത്തിലെ നരിയംപാറ, പാലക്കട എന്നിവിടങ്ങളിലെ ഉണക്ക് ബാധിച്ച ഏലത്തോട്ടങ്ങളാണ് മന്ത്രി നേരിട്ട് എത്തി വിലയിരുത്തിയത്.
ഇടുക്കിയിലെ ഏലത്തോട്ടങ്ങൾ കരിഞ്ഞുണങ്ങി; അടിയന്തര നടപടി ഉണ്ടാകുമെന്ന് ക്യഷി മന്ത്രി - minister visited plantations - MINISTER VISITED PLANTATIONS
ഇടുക്കിയിലെ ഏലത്തോട്ടങ്ങൾ കൊടുംചൂടിൽ വരണ്ടുണങ്ങി. തോട്ടം നേരിട്ട് സന്ദര്‍ശിച്ച് കൃഷി മന്ത്രി പി പ്രസാദ്. സർക്കാർ അടിയന്തരമായി നടപടി എടുക്കുമെന്ന് മന്ത്രി.
മന്ത്രി പി പ്രസാദ് കര്‍ഷകരോട് സംസാരിക്കുന്നു (Source: Etv Bharat Reporter)
Published : May 16, 2024, 9:49 PM IST
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കർഷകരുടെ ആശങ്കകൾ കേട്ടറിഞ്ഞ മന്ത്രി സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്ന് ഉറപ്പുനല്‍കി.
Also Read: രൂക്ഷമായ വരള്‍ച്ച, 17481.52 ഹെക്‌ടറില്‍ കൃഷിനാശം; ഇടുക്കിയില്‍ വകുപ്പ് മന്ത്രിയുടെ സന്ദര്‍ശനം, പ്രതീക്ഷയില്‍ കര്‍ഷകര്‍