കാസർകോട്:കാഞ്ഞങ്ങാട് യുവതിയും കൂടെ താമസിച്ചിരുന്നയാളും മരിച്ച നിലയിൽ. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തതായാണ് സൂചന. ചൂരിത്തോട് സ്വദേശി അസൈനാർ ആണ് കാസർകോട് നഗരത്തിലെ ലോഡ്‌ജിൽ തൂങ്ങി മരിച്ചത്.
അസൈനാറുടെ മരണത്തിന് പിന്നാലെ നോർത്ത് കോട്ടച്ചേരിയിലെ വാടക വീട്ടിൽ ഭാര്യ നെല്ലിക്കട്ട സ്വദേശി ഫാത്തിമ(42)യെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.