കേരളം

kerala

ETV Bharat / state

കോഴിക്കോട് വൻ ലഹരി വേട്ട; റെയിൽവേ സ്റ്റേഷൻ പരിസരത്ത് അരക്കോടിയുടെ എംഡിഎംഎ പിടികൂടി, വയനാട് സ്വദേശി അറസ്റ്റില്‍ - MDMA SEIZED IN KOZHIKODE

കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് അരക്കോടി രൂപയുടെ എംഡിഎംഎ പിടികൂടി എക്സൈസ് സംഘം. വയനാട് വെള്ളമുണ്ട സ്വദേശി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡിന്‍റെ പിടിയിൽ.

By ETV Bharat Kerala Team

Published : Jul 4, 2024, 5:54 PM IST

MDMA SEIZED  കോഴിക്കോട് എംഡിഎംഎ പിടികൂടി  മയക്കുമരുന്ന് പിടികൂടി  NARCOTICS HUNT AT RAILWAY STATION
ഇസ്‌മയിൽ (ETV Bharat)

കോഴിക്കോട് : റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. 981 ഗ്രാം എംഡിഎംഎയുമായി വയനാട് സ്വദേശി പിടിയിൽ. വെള്ളമുണ്ട സ്വദേശി ഇസ്‌മയിൽ (27) ആണ് ഇന്ന് രാവിലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നര്‍കോട്ടിക് സപെഷ്യല്‍ സ്‌ക്വാഡിന്‍റെ പിടിയിലായത്. പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ എക്‌സ്പ്രസ്‌ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഉത്തരേന്ത്യയിൽ നിന്നും മയക്കുമരുന്ന് ഇവിടെയെത്തിച്ച് മറ്റ് വിതരണക്കാർക്ക് നൽകുകയായിരുന്നു ഇയാളുടെ രീതി എന്ന് എക്സൈസ് അറിയിച്ചു. നാട്ടിൽ പോയി വരുന്ന രീതിയിൽ ഇടയ്ക്കിടെ മയക്കുമരുന്നുമായി എത്തുകയാണ് ഇയാളുടെ പതിവ്.

പ്രതിയെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും എക്സൈസ് അറിയിച്ചു. കൂടാതെ മറ്റ് കണ്ണികളെകുറിച്ചുള്ള വിവരവും എക്സൈസിന് ലഭിച്ചതായി സൂചനയുണ്ട്.

Also Read : കാറില്‍ എംഡിഎംഎ കടത്താന്‍ ശ്രമം: യുവതി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍ - MDMA Seized IN Kozhikode

ABOUT THE AUTHOR

...view details