കേരളം

kerala

ETV Bharat / state

യുവാവിന് വധുവിനെ കണ്ടെത്തി നല്‍കിയില്ല; വിവാഹ ബ്യൂറോയ്‌ക്ക് പിഴ വിധിച്ച് കോടതി - FINED FOR MARRIAGE BUREAU

പാനൂര്‍ സ്വദേശിയുടെ പരാതിയിലാണ് കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്‍റെ നടപടി.

വിവാഹവേദി എംഎസ് സൊല്യൂഷൻ  വിവാഹബ്യൂറോക്ക് പിഴ  COMPENSATION FOR NOT FINDING BRIDE  MALAYALAM LATEST NEWS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 8, 2024, 8:31 AM IST

Updated : Nov 8, 2024, 3:29 PM IST

കണ്ണൂര്‍:ഒരു വര്‍ഷത്തോളം കാത്തിരുന്നിട്ടും വിവാഹ ബ്യൂറോ അനുയോജ്യമായ വധുവിനെ കണ്ടെത്തി നില്‍കിയില്ല. യുവാവിന്‍റെ പരാതിയില്‍ 7000 രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറം. പാനൂർ പുത്തൻപുരയിൽ വീട്ടിൽ പി കെ സുമേഷിന്‍റെ പരാതിയില്‍ വിവാഹവേദി എംഎസ് സൊല്യൂഷൻ എന്ന സ്ഥാപനത്തിനാണ് പിഴയിട്ടത്.

രണ്ടുമാസം കൊണ്ട് അനുയോജ്യമായ വധുവിനെ കണ്ടെത്തി നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തു രജിസ്‌ട്രേഷൻ ഫീസായി 4900 രൂപ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ വധുവിനെ കണ്ടെത്തി നല്‍കിയില്ലെന്നും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. 5000 രൂപ നഷ്‌ടപരിഹാരവും 2000 രൂപ കോടതി ചെലവും നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതിന് മുന്‍പ് കേരള മാട്രിമോണിയോടും നഷ്‌ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം ആവശ്യപ്പെട്ടിരുന്നു. 25,000 രൂപ നഷ്‌ടപരിഹാരം നൽകാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചത്. വധുവിനെ കണ്ടെത്താൻ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമായ മാട്രിമോണിയൽ സർവീസ് വെബ്‌സൈറ്റ് അത് ചെയ്‌തില്ലെന്നായിരുന്നു ചേര്‍ത്തല സ്വദേശിയായ യുവാവിന്‍റെ പരാതി.

പരാതി പരിശോധിച്ച ജില്ലാ ഫോറം പ്രസിഡൻ്റ് ഡി ബി ബിനു, അംഗങ്ങളായ രാമചന്ദ്രൻ വി, ശ്രീവിദ്യ ടി എൻ എന്നിവർ കേരള മാട്രിമോണിയുടെ ഭാഗത്ത് അപാകതയുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തി. തൻ്റെ വാദത്തെ സാധൂകരിക്കുന്നതിനായി പരാതിക്കാരൻ സോഷ്യൽ മീഡിയ വഴി ശേഖരിച്ച പൊതുജനാഭിപ്രായവും ഹാജരാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാട്രിമോണിയൽ വെബ്‌സൈറ്റിലെ നിരവധി 'ഇരകളിൽ' ഒരാള്‍ മാത്രമാണ് പരാതിക്കാരൻ എന്ന നിഗമനത്തിലേക്ക് ഫോറം എത്തുകയായിരുന്നു.

ആവശ്യമായ സേവനങ്ങൾ നൽകുന്നതില്‍ മാട്രിമോണിയൽ വെബ്‌സൈറ്റ് പരാജയപ്പെട്ടു. പരാതിക്കാരന് വാഗ്‌ദാനം ചെയ്‌ത സേവനം നൽകിയിട്ടുണ്ടെന്ന് തെളിയിക്കാനും പ്രതിഭാഗത്തിനായില്ല.

Also Read:വ്യക്തിവിവരങ്ങള്‍ പരസ്യ കമ്പനികള്‍ക്ക് നല്‍കി; മെറ്റയ്‌ക്ക് 'പണി' കൊടുത്ത് ദക്ഷിണ കൊറിയ

Last Updated : Nov 8, 2024, 3:29 PM IST

ABOUT THE AUTHOR

...view details