കേരളം

kerala

ETV Bharat / state

കൂറ്റന്‍ മരത്തില്‍ കയറിയ പെരുമ്പാമ്പ് കുടുങ്ങി; രക്ഷപ്പെടുത്തിയത് ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ - PYTHON RESCUED IN KANNUR - PYTHON RESCUED IN KANNUR

പുഴാതിഹൗസിങ്ങ് കോളനിയിലെ വൻമരത്തിൽ ഇരവിഴുങ്ങിയതിനെ തുടര്‍ന്ന് കുടുങ്ങിയ പെരുമ്പാമ്പിനെ മാർക്ക് പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ പെരുമ്പാമ്പിനെ പിടികൂടി  PYTHON CAUGHT IN KANNUR  PYTHON KANNUR  MALAYALAM LATEST NEWS
RESCUED PYTHON IN KANNUR (ETV Bharat)

By ETV Bharat Kerala Team

Published : Sep 4, 2024, 8:33 PM IST

കണ്ണൂരില്‍ കൂറ്റന്‍ മരത്തില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി (ETV Bharat)

കണ്ണൂർ: സ്ഥലം കണ്ണൂർ നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനി. കാടുപിടിച്ച സ്ഥലത്ത് കൂറ്റൻ മരം. അതിന് മുകളിൽ ഇരവിഴുങ്ങിയതിനെ തുടര്‍ന്ന് താഴെ ഇറങ്ങാന്‍ കഴിയാതെ അവശനിലയില്‍ ഒരു കൂറ്റൻ പെരുമ്പാമ്പ് കുടുങ്ങികിടക്കുന്നു.

ഇന്ന് പകൽ പതിനൊന്നു മണിയോടെയാണ് പ്രദേശവാസികൾ പാമ്പ് കുടുങ്ങികിടക്കുന്നത് കണ്ടത്. തുടർന്ന് മലബാർ അവർനെസ് ആൻസ് റെസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫ് (മാർക്ക്) പ്രവർത്തകരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ മാര്‍ക്ക് പ്രവര്‍ത്തകര്‍ വൻമരത്തിൻ്റെ ശിഖരത്തിൽ കയറി. പിന്നെ മണിക്കൂറുകൾ നീണ്ട പോരാട്ടം.

കുടുങ്ങിയ പെരുമ്പാമ്പിനെ പുറത്തെടുത്തത് ഒന്നര മണിക്കൂർ നീണ്ട സാഹസിക പ്രയത്‌നത്തിനൊടുവിലാണ്. തുടർന്ന് മരത്തിൽ നിന്നും സഞ്ചിയിലാക്കി പാമ്പിനെ ഭദ്രമായി താഴെയിറക്കി. പാമ്പിന് പരിക്കേൽക്കാതെ താഴെയിറക്കുക എന്നതായിരുന്നു മാർക്ക്‌ പ്രവർത്തകരുടെ ലക്ഷ്യം. ഏകദേശം മൂന്ന് മീറ്റർ നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് തളിപ്പറമ്പ് റേഞ്ച് ഓഫിസിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പെരുമ്പാമ്പുകൾക്ക്‌ വാസയോഗ്യമായ ഇടം കൂടിയാണ് കാക്കാട് പ്രദേശം. മാലിന്യങ്ങളും തടികളും കൂടുതൽ ഉള്ള പ്രദേശങ്ങളിൽ പെരുമ്പാമ്പുകൾക്ക്‌ പ്രജനനത്തിന് അനുയോജ്യമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഇതിനെ ആവാസ വ്യവസ്ഥയിലേക്ക് വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

മാർക്ക് പ്രവർത്തകരായ ഷാജി ബക്കളം, സന്ദീപ് ചക്കരക്കൽ എന്നിവരാണ് മരത്തിൻ്റെ മുകളിൽ കയറിയത്. റിയാസ് മാങ്ങാട്, വിജിലേഷ് കോടിയേരി, രഞ്ജിത്ത് നാരായണൻ, വിഷ്‌ണു പനങ്കാവ് എന്നിവർ താഴെ നിന്നും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Also Read:മഴക്കാലമാണ് പാമ്പുകളെയും ഭയക്കേണം.. പക്ഷെ കൊല്ലരുത്‌; സര്‍പ്പ ആപ്പിന്‍റെ സഹായം തേടാം

ABOUT THE AUTHOR

...view details