കേരളം

kerala

ETV Bharat / state

മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ കസ്‌റ്റഡിയിൽ - MARANALLOOR JAYA MURDER CASE - MARANALLOOR JAYA MURDER CASE

മാറനല്ലൂർ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന്‌ പൊലീസ്‌, ആന്തരിക അവയവങ്ങളിൽ രക്തസ്രാവം ഉണ്ടായതാണ്‌ മരണ കാരണമെന്ന്‌ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്‌

SON KILLED MOTHER  MARANALLOOR MURDER CASE  MURDER AT THIRUVANANTHAPURAM  മാറനല്ലൂർ ജയയുടെ മരണം കൊലപാതകം
JAYA MURDER CASE (Source: Etv Bharat Reporter)

By ETV Bharat Kerala Team

Published : May 15, 2024, 10:03 PM IST

തിരുവനന്തപുരം: മാറനല്ലൂർ കൂവളശേരിയിൽ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന്‌ പൊലീസ്‌. അപ്പു നിവാസിൽ പരേതനായ കൊച്ചനിയന്‍റെ ഭാര്യ ജയ (58) ആണ് മരിച്ചത്. മകൻ ബിജു കെ നായരുടെ മർദ്ദനത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ആന്തരിക അവയവങ്ങളിൽ രക്തസ്രാവം ഉണ്ടായതാണ്‌ മരണ കാരണമെന്ന്‌ പോസ്‌റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

ഇവരുടെ ഏകമകൻ ബിജു കെ നായര്‍ (31) മാറനല്ലൂർ പൊലീസ് കസ്‌റ്റഡിയിൽ ആണ്. നിലവിൽ ഇയാൾക്കെതിരെ 174 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 304 വകുപ്പ് പ്രകാരം മനപ്പൂർവ്വം അല്ലാത്ത നരഹത്യ കേസ് എടുക്കും എന്ന് പൊലീസ് പറഞ്ഞു. ജയയുടെ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാറനല്ലൂർ ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.

വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ജയ ദീർഘനാളായി ചികിത്സയിലായിരുന്നു. മദ്യപിച്ചെത്തുന്ന ബിജു നിരന്തരം ജയയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്യുമെന്ന് സമീപവാസികൾ പൊലീസിനോട് പറഞ്ഞു. ജയയെ വീടിന്‍റെ ഹാളിൽ തറയിൽ കിടക്കുന്ന നിലയിൽ കണ്ടതായും പ്രദേശവാസികൾ ഇന്നലെ പൊലീസിനോട് പറഞ്ഞു.

മദ്യലഹരിയിലായിരുന്ന ബിജു ആ സമയം വീട്ടിലുണ്ടായിരുന്നു. അമ്മയ്ക്ക് ചലനമില്ലെന്ന വിവരം ബിജു സുഹൃത്തുക്കളെ അറിയിച്ചിരുന്നു. കൂവളശ്ശേരി വാർഡ് അംഗം ആന്‍റോയാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും കട്ടിലിൽ കിടക്കുന്നതായിട്ടാണ് കണ്ടത്. അമ്മ തറയിൽ വീണതിനാൽ അവിടെ നിന്ന് എടുത്ത് കട്ടിലിൽ കിടത്തിയെന്നാണ് ബിജു അപ്പോൾ പൊലീസിനോട് പറഞ്ഞത്.

വീട്ടിൽ അമ്മയും മകനും മാത്രമാണുള്ളത്. ഊരൂട്ടമ്പലത്തെ പച്ചക്കറി കടയിലെ ജോലിക്കാരനാണ് ബിജു. ജയയുടെ തലയിലും മുഖത്തും വലത് ചെവിയുടെ ഭാഗത്തും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

Also Read:ഇറങ്ങിച്ചെല്ലണമെന്ന് ഭീഷണി ; നിരസിച്ചതോടെ പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊന്ന് 21 കാരന്‍

ABOUT THE AUTHOR

...view details