കേരളം

kerala

ETV Bharat / state

കോടതി വളപ്പിലും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം; മനോജിനെ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്‌തു - MAOIST MANOJ REMANDED - MAOIST MANOJ REMANDED

ഒരു ഡസനിലധികം യുഎപിഎ കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് മനോജിനെ എറണാകുളം സെഷന്‍സ് കോടതി ഇന്നാലെ (ജൂലൈ 19) റിമാന്‍ഡ് ചെയ്‌തു. ജൂലൈ 18നാണ് മനോജ് എടിഎസിന്‍റെ പിടിയിലായത്.

COURT REMANDED MAOIST MANOJ  മാവോയിസ്റ്റ് മനോജ് റിമാന്‍ഡ്  COURT NEWS ERNAKULAM  മാവോയിസ്റ്റ് പ്രവര്‍ത്തനം
മാവോയിസ്റ്റ് മനോജ് (ETV Bharat)

By ETV Bharat Kerala Team

Published : Jul 20, 2024, 2:31 PM IST

കോടതി പരിസരത്ത് മാവോയിസ്റ്റ് മുദ്രാവാക്യം മുഴക്കി മനോജ് (ETV Bharat)

എറണാകുളം:തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്‌ത മാവോയിസ്റ്റ് മനോജിനെ എറണാകുളം സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്‌തു. കഴിഞ്ഞ ദിവസം പിടിയിലായ മനോജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നലെ (ജൂലൈ 19) ആണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എടിഎസ് അപേക്ഷ സമർപ്പിച്ചു.

പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് 12 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് എടിഎസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. നിലവില്‍ മനോജിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കോടതി പരിസരത്ത് വെച്ച് മനോജ് മുദ്രാവാക്യം മുഴക്കിയിരുന്നു.

വ്യാഴാഴ്‌ച എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മനോജിനെ എടിഎസ് പിടികൂടിയത്. കണ്ണൂർ-വയനാട് ജില്ലകളുൾ ഉള്‍പ്പെട്ട കബനിദളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോവാദിയാണ് കൊച്ചിയിൽ അറസ്റ്റിലായ മനോജ്. ബ്രഹ്മപുരത്തെത്തി സുഹൃത്തിൽനിന്നു പണം വാങ്ങി മടങ്ങും വഴിയാണ് ഇയാൾ പിടിയിലായത്.

ഒരു ഡസനിലധികം യുഎപിഎ കേസുകളിൽ പ്രതിയാണ് മനോജ്. മെക്കാനിക്കൽ എൻജിനിയറിങ് പഠനത്തിനു ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ മാവോയിസ്റ്റ് സംഘത്തിൽ ചേരുകയായിരുന്നു. മാവോയിസ്റ്റ് പ്രവർത്തനത്തിന്‍റെ പേരിൽ വയനാട് ജില്ലാ പൊലീസ് പുറത്തിറക്കിയ 'വാണ്ടഡ്' പട്ടികയിലുൾപ്പെട്ട ആളാണ് മനോജ്.

ഇയാൾ അടങ്ങുന്ന 20 അംഗ സംഘത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു. വയനാട്ടിലെ കുഴിബോംബ് സംഭവത്തിനുശേഷം മാവോയ്സ്റ്റ് പ്രവർത്തകരെ എടിഎസ് നിരീക്ഷിച്ച് വരികയായിരുന്നു.

Also Read:കര്‍ഷകനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; പൂജ ഖേദ്‌കറുടെ പിതാവിന് ഇടക്കാല സംരക്ഷണം

ABOUT THE AUTHOR

...view details