കേരളം

kerala

ETV Bharat / state

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സിദ്ധവൈദ്യ ചികിത്സയ്ക്കി‌ടെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ - പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

താമരശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. പെൺകുട്ടിയെ സിദ്ധവൈദ്യ ചികിത്സയ്‌ക്കിടെ പീഡിപ്പിച്ചെന്നാണ് കേസ്.

Thamarassery Minor Girl Rape Case  Man arrested in rape case  പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ  സിദ്ധവൈദ്യ ചികിത്സ
Thamarassery Minor Girl Rape Case: Man Arrested

By ETV Bharat Kerala Team

Published : Jan 28, 2024, 3:50 PM IST

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ (Man arrested in rape case of minor girl at Thamarassery).താമരശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.

2022ൽ ആണ് കേസിനാസ്‌പദമായ സംഭവം ( Thamarassery minor girl rape case) നടക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയനാട് സ്വദേശിയായ പെൺകുട്ടിയെ സിദ്ധവൈദ്യ ചികിത്സയ്‌ക്കിടെ പീഡിപ്പിച്ചെന്നാണ് കേസ്.

പ്രതി കഴിഞ്ഞ ഏഴുവര്‍ഷമായി സിദ്ധവൈദ്യ ചികിത്സ നടത്തുകയായിരുന്നു. ചികിത്സക്ക് എത്തിയപ്പോഴാണ് കുട്ടിയെ
പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പെണ്‍കുട്ടി അധ്യാപികയോട് തുറന്ന് പറഞ്ഞത്.

വിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details