കോഴിക്കോട് :കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. എംടിയുടെ ആരോഗ്യനില പുലർച്ചെയുണ്ടായിരുന്ന അതേപടി തുടരുകയാണ്. സ്ഥിതി വഷളാവുകയോ മെച്ചപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഡോക്‌ടര്‍മാര്‍ വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്‌ടര്‍മാര്‍ അറിയിച്ചു.
അദ്ദേഹത്തിന്‍റെ ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്‌തംഭനം ഉണ്ടായെന്നുമായിരുന്നു രാവിലെ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്‌ടർമാർ അറിയിച്ചിരുന്നു.
ഒരു മാസത്തിനിടെ പല തവണയായി എംടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഹൃദയസ്‌തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
താന്‍ വിളിച്ച് നോക്കി... പ്രതികരണമുണ്ടായില്ല:
എംഎന്‍ കാരശേരി മാധ്യമങ്ങളോട് (ETV Bharat) എംടിയുടെ അവസ്ഥ ഗുരുതരമാണെന്ന് എഴുത്തുകാരന്‍ എംഎന്‍ കാരശേരി. താന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണെന്നും വിളിച്ചിട്ട് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സ് വന്നിട്ട് വിളിച്ചപ്പോഴും പ്രതികരിച്ചില്ല. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഓക്‌സിജന്‍ കുറവാണെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. നിലവില്‍ ഒന്നും പറയാനാകാത്ത ഒരു അവസ്ഥയിലാണ് എംടിയെന്നും കാരശേരി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.