മലപ്പുറം :മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൊന്നാനിയിൽ മൂന്ന് സ്‌ത്രീകൾക്കും, നിലമ്പൂരിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്കുമാണ് രോഗം ബാധിച്ചത്. രോഗബാധയേറ്റ ഒഡിഷ സ്വദേശി ചികിത്സയിലാണ്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, മലമ്പനി സ്ഥിരീകരിച്ചതോടെ പൊന്നാനി നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ, കൊതുകു നശീകരണ പ്രവർത്തനങ്ങൾ എന്നിവ ഉടൻ നടപ്പാക്കും.
ലക്ഷണങ്ങൾ :
- പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക.
- മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ എന്നിവ ഉണ്ടാകും.
- ത്വക്കിലും കണ്ണിലും മഞ്ഞ നിറം.